തെക്കന്‍ അഫ്ഗാനിസ്താനില്‍ സ്‌ഫോടനം
കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ രണ്ടു കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹെല്‍മന്ദ് പ്രവിശ്യയിലെ ലെഷ്‌കര്‍ ഗാഹിലെ ഒരു ബാങ്കിനു സമീപമാണ് ആദ്യ സ്‌ഫോടനമുണ്ടായത്. രണ്ടാമത്തെ സ്‌ഫോടനം കാണ്ഡഹാര്‍ നഗരത്തിലാണ്. രണ്ടും ചാവേര്‍ ആക്രമണങ്ങളാവാനാണ് സാധ്യതയെന്ന് പോലിസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
ഈ മേഖലകളില്‍ തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാവുന്ന പശ്ചാത്തലത്തില്‍ സുരക്ഷാചുമതല നാറ്റോ സേനയെ ഏല്‍പ്പിച്ചു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അടുത്ത കാലത്തായി സിവിലിയന്‍മാര്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. ഹെല്‍മന്ദിലുണ്ടായ സ്‌ഫോടനത്തില്‍ 13 കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications