കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യാപേക്ഷ തള്ളി; യെഡിയൂരപ്പ അറസ്റ്റിലായേക്കും

  • By Ajith Babu
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബാംഗ്‌ളൂര്‍ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തന്നെ ലോകായുക്തയ്ക്ക് മുമ്പാകെ ഹാജരാകാനും ജസ്റ്റീസ് എന്‍.നാരായണ സ്വാമി യെഡിയൂരപ്പയോട് നിര്‍ദ്ദേശിച്ചു. ഇതോടെ യെഡിയൂരപ്പ അറസ്റ്റിലാവാനുള്ള സാധ്യത തെളിഞ്ഞു.

ശനിയാഴ്ച യെദിയൂരപ്പയോട് ഹാജാരാകാന്‍ ലോകായുക്ത ജഡ്ജി എന്‍.കെ.സുധീന്ദ്ര റാവു ആവശ്യപ്പെട്ടിരുന്നെങ്കിലും പനിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഹാജാരാകാന്‍ കഴിയില്ലെന്ന് പറഞ്ഞ് യെഡിയൂരപ്പ ഒഴിഞ്ഞുമാറുകയായിരുന്നു.

രണ്ടു കേസുകളാണ് യെഡിയൂരപ്പയ്‌ക്കെതിരെയുള്ളത്. ബാംഗ്ലൂരില്‍ ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്നതും, മുഖ്യമന്ത്രിയായിരുന്ന കാലത്ത് അപ്പര്‍ ഭദ്ര ഇറിഗേഷന്‍ പദ്ധതിയ്ക്ക് കരാര്‍ നല്‍കിയതില്‍ 13 കോടിയുടെ അഴിമതി നടന്നുവെന്നതുമാണവ. മുഖ്യമന്ത്രിയായിരിക്കെ യെദിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

English summary
Former Karnataka Chief Minister BS Yeddyurappa's anticipatory bail has been rejected on Monday. The bail was rejected by the Karnataka High Court on the alleged land scam case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X