സൈന്യം മാനഭംഗപ്പെടുത്തിയ മക്കളെ പിതാവ് കൊന്നു
ട്രിപ്പോളി: ജനാധിപത്യപോരാട്ടം നടക്കുന്ന ലിബിയയില്‍ മുഅമര്‍ ഗദ്ദാഫിയുടെ സൈന്യം മാനഭംഗപ്പെടുത്തിയ പെണ്‍മക്കളെ അച്ഛന്‍ കഴുത്തറുത്തു കൊന്നു.
മക്കളെ സൈന്യം മാനഭംഗപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ അപമാനമാണ് കൊലനടത്താന്‍ പിതാവിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ചും പതിനേഴും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊലചെയ്യപ്പെട്ടത്.
അല്‍ ഒബെയ്ദിയെന്ന സ്ത്രീ തന്നെ ഗദ്ദാഫിയുടെ സൈന്യം മാനഭംഗപ്പെടുത്തിയെന്ന്് വെളിപ്പെടുത്തിയതോടെയാണ് സൈന്യത്തിന്റെ ഇത്തരത്തിലുള്ള ക്രൂരത വെളിച്ചത്തുവന്നത്.
തന്റെ സൈന്യത്തിന് ഗദ്ദാഫി ലൈംഗിക ഉത്തേജനമരുന്നുകളും മറ്റും നല്‍കിയിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഗദ്ദാഫി സ്വന്തമായി വനിതാ ഗാര്‍ഡുകളെ വെയ്ക്കുകയും അവരെ നിരന്തരം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്തിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇവരില്‍ അഞ്ചുപേര്‍ ഗദ്ദാഫിയുടെയും മക്കളുടെയും പീഡനരീതികള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications