കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ല

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കോഴിക്കോട്: അമേരിക്കയോടുള്ള സിപിഎം നിലപാടില്‍ മാറ്റമില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. അമേരിക്കയെന്നും അമേരിക്കന്‍ സാമ്രാജ്യത്വമെന്നും വേര്‍തിരിവില്ല. അമേരിക്ക സാമ്രാജ്യത്വ ശക്തി തന്നെയാണെന്നും വിഎസ് പറഞ്ഞു.

അമേരിക്കയോടു സിപിഎമ്മിന് എതിര്‍പ്പില്ലെന്നും സാമ്രാജ്യത്വത്തോടാണ് എതിര്‍പ്പെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി.വി.ദക്ഷിണാമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ജനങ്ങളുടെ മുന്നില്‍ അമേരിക്കക്കാരുടെ സാമ്രാജ്യത്വം ഒറ്റപ്പെട്ടിരിക്കുകയാണ്. ക്യൂബയിലെ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയെ 117 തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണ് അമേരിക്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിക്കിലീക്‌സില്‍ വന്ന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെയും വിഎസ് രൂക്ഷമായി ആക്രമിച്ചു. ജോണ്‍ ബ്രിട്ടാസ് ഏതു തരക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ മാന്യന്‍ ഇപ്പോള്‍ മാധ്യമ ഭീമന്‍ മര്‍ഡോക്കിന്റെ കൂടെയാണ്.

നേരത്തെ സിംഗപ്പൂരിലെ വൃക്കത്തട്ടിപ്പു കേസിലെ പ്രതിയായ ഹാരിസ് അബൂബക്കറിന്റെ ആശ്രിതനായിരുന്നു. കൈരളിയില്‍ ആയിരുന്നപ്പോള്‍ ബ്രിട്ടാസ് ഹാരിസ് അബൂബക്കറിന്റെ അഭിമുഖം നടത്തിയിരുന്നു.

വിക്കിലീക്‌സില്‍ വന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍ മുന്‍പും ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. കുഞ്ഞാലിക്കുട്ടിക്ക് എന്‍ഡിഎഫ് ബന്ധമുണ്ടെന്നു പറഞ്ഞതു ലീഗുകാരന്‍ തന്നെയാണ്. മുനീര്‍ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ജഡ്ജിക്കു കോഴ കൊടുത്തു കേസൊതുക്കിയ ആളാണു കുഞ്ഞാലിക്കുട്ടിയെന്നും വിഎസ് ആരോപിച്ചു.

English summary
Opposition leader V S Achuthanandhan said that the party's stand against the US remains the same and they are against American policies and not US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X