കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന് വെറും 4450 രൂപ?

Google Oneindia Malayalam News

ലണ്ടന്‍: സ്വന്തമായി ഒരു വീട് ഏത് സാധാരണക്കാരന്റെയും സ്വപ്‌നമാണ്. അതിനു വേണ്ടി വരുന്ന ഭീമമായ ചെലവിനു മുന്നില്‍ കൈയും കാലും കുഴഞ്ഞിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരക്കാരെ സഹായിക്കാനായി അമേരിക്കയിലെ ഒരു സ്ഥാപനം 99 ഡോളിന്റെ(ഏകദേശം 4450 ഇന്ത്യന്‍ രൂപ) മരവീടുകളുമായി രംഗത്ത്.

ജെയ് ജാഫറുടെ ഉടമസ്ഥതയിലുള്ള ടബിംള്‍വീഡ് ടൈനി ഹൗസ് കമ്പനിയാണ് പുതിയ വീടിന്റെ ഉപജ്ഞാതാക്കള്‍. 99 ഡോളര്‍ കൊടുത്താല്‍ വീട് നിര്‍മിക്കാനുള്ള മരപ്പാളികളുടെ പാക്കറ്റ് ലഭിക്കും. വീട് വാങ്ങികൊണ്ടു വന്ന് ഫിറ്റ് ചെയ്യണമെന്ന് ചുരുക്കും. ഇനി ഇങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി 38997 ഡോളറിന്റെ ഒരു റെഡിമെയ്ഡ് വീടിന്റെ മോഡലും ഉണ്ട്.

65 സ്‌ക്വയര്‍ ഫീറ്റുള്ള കൊച്ചുവീടില്‍ അടുക്കളയും ബാത്ത്‌റൂമും ഉറങ്ങാനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ചക്രങ്ങളുള്ള ചില മോഡലുകളും ഷഫറിന്റെ കൈയിലുണ്ട്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം വീടുകള്‍ കൂടുതല്‍ ചെലവാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മരം കൊണ്ടുണ്ടാക്കുന്ന വീടുകളായതിനാല്‍ പരിസ്ഥിപ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന നേട്ടവുമുണ്ട്.

English summary
In US, Jay Shafer's Tumbleweed Tiny House company makes wooden houses which can be bought at just $99
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X