കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വെറും കാലിപ്പെട്ടി:വിക്കിലീക്‌സ്

  • By Ajith Babu
Google Oneindia Malayalam News

Rahul Gandhi
ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വെറും ഒഴിഞ്ഞ പെട്ടിയെന്ന് യുഎസ് കേബിള്‍. തന്നെ നിസ്സാരക്കാരനായി കാണുന്നവര്‍ക്കു മുന്‍പില്‍ കഴിവു തെളിയിക്കാനും പ്രധാനമന്ത്രിസ്ഥാനത്തേക്ക് അനുയോജ്യനാണെന്നു തെളിയിക്കാനും രാഹുല്‍ ശ്രമിയ്ക്കുന്നതായും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്.

വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ്, ഉചിതമായ തീരുമാനമെടുക്കല്‍, ധൈര്യം, ശേഷി എന്നിവ രാഹുല്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. തന്റെ കൈയില്‍ അഴുക്കുപുരളുന്നതിന്അദ്ദേഹം തയാറാകണം. അതാണ് ഇന്ത്യന്‍ രാഷ്ട്രീയം 2007 ഒക്ടോബറില്‍ അയച്ച യുഎസ് കേബിളുകളിലെ വിശദാംശങ്ങള്‍ ഇങ്ങനെയെല്ലാമാണ്.

അന്നത്തെ യുഎസ് അംബാസഡര്‍ ഡേവിഡ് മല്‍ഫോഡ് അയച്ച സന്ദേശങ്ങള്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തെ കാണുന്നുവെന്നതിനും തെളിവാണ്.

തന്റെ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും വിശ്വസ്തരെ കൂടെനിര്‍ത്തുന്നതിനും സഖ്യകക്ഷികളോടൊത്തു പ്രവര്‍ത്തിക്കാനും രാഹുല്‍ ഗാന്ധി തയറാകണം. കുടുംബ മഹിമയുടെ പേരില്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിക്കാമെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ അതൊന്നും പോരെന്നും മല്‍ഫോര്‍ഡിന്റെ സന്ദേശത്തിലുണ്ട്.

കോണ്‍ഗ്രസിലെ യുവനിരയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേബിളുകളിലുള്ളത്. മിടുക്കരും ഊര്‍ജമുള്ളവരുമാണ് യുവതുര്‍ക്കികള്‍. എന്നാല്‍ ഇതുകൊണ്ടു മാത്രം പാര്‍ട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല.

പിന്നീട് 2009ലെ തിരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പിനു ശേഷം അയച്ച രേഖകളില്‍ ജയിച്ച യുവ നേതാക്കളെല്ലാം രാഷ്ട്രീയ പാരമ്പര്യത്തിന്റെ പേരില്‍ മാത്രം സഭയിലെത്തിയവരാണെന്ന് പറയുന്നു. അഗ ത സങ്മ, ജ്യോതിരാദിത്യസിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരെ പേരെടുത്ത് പരാമര്‍ശിക്കുന്നുമുണ്ട്.

English summary
As per secret letter of US embassy Rahul Gandhi, secretary general of youth wing of Congress, ruling party of India lacks political acumen, says Wikileaks. Rahul Gandhi was nominated as general secretary in 2007. His appointment was considered as appointment of prospective successor to Sonia Gandhi, chief of Congress Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X