കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സ്‌ഫോടനം: എന്‍ഐഎ അന്വേഷണം തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

Delhi Blast
ദില്ലി: ദില്ലി ഹൈക്കോടതി പരിസരത്തുണ്ടായ പത്തുപേരുടെ മരണത്തിനടയാക്കിയ സ്‌ഫോടനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങി. പത്തംഗസംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നതെന്ന് എന്‍ഐഎ അറിയിച്ചു.

സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ പോലീസ് ദില്ലിയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക നിഗമനം.

സ്‌ഫോടനം നടന്ന സ്ഥലത്തെ തെളിവു ശേഖരിക്കാന്‍ ശക്തമായ മഴ തടസ്സമായി. സ്‌ഫോടനമുണ്ടായി അരമണിക്കൂര്‍ കഴിഞ്ഞതോടെ ആരംഭിച്ച മഴയില്‍ പല നിര്‍ണ്ണായക തെളിവുകളും നഷ്ടപ്പെട്ടേക്കാമെന്ന് അന്വേഷണ ഏജന്‍സികള്‍ ഭയക്കുന്നു.

അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് എന്നിവയാകാം സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് നിഗമനത്തിലാണ് പോലീസ്. ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

ദില്ലിയിലേക്കുള്ള പാതകള്‍ എല്ലാം പോലീസ് അടച്ചു. സ്‌ഫോടനം നടത്തിയവര്‍ ഡല്‍ഹിക്കു പുറത്തേക്കു കടക്കുന്നത് തടയുന്നതിനാണിത്.

മെയ് 25 നു സമാനമായ രീതിയില്‍ ഹൈക്കോടതി പരിസരത്ത് നടന്നിരുന്നു. അന്ന് ആളപായമൊന്നും ഉണ്ടായിരുന്നില്ല.

English summary
The National Investigative Agency (NIA) is assisting in the probe into the explosion outside the Delhi high court in which at least ten people were killed and 45 injured,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X