കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടനത്തിനു പിന്നില്‍ ഹുജി

  • By Nisha Bose
Google Oneindia Malayalam News

Delhi Blast
ദില്ലി: ദില്ലി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഹര്‍ക്കത്ത് ഉല്‍ ജിഹാദി ഇസ്ലാമി(ഹുജി) അറിയിച്ചു. മാധ്യമ ഓഫീസുകളിലേയ്ക്ക് അയച്ച ഇമെയിലിലാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് സംഘടന അറിയിച്ചത്. എന്നാല്‍ ഇമെയില്‍ അയച്ച സ്ഥലം ഇതു വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇമെയില്‍ സന്ദേശം ഗൗരവത്തോടെ കാണുന്നുവെന്ന് എന്‍ഐഎ മേധാവി എസ് സി സിന്‍ഹ പറഞ്ഞു.

ദില്ലി ഹൈക്കോടതിയ്ക്ക് മുന്നില്‍ രാവിലെ പത്തേകാലോടെയാണ് സ്‌ഫോടനമുണ്ടായത്. കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കുള്ള ഗേറ്റാണിത്. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് ഈ ഗേറ്റ് വഴിയാണ്. ഇതിനുസമീമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്.

ഈ വര്‍ഷം മെയ് 25ന് ദില്ലി ഹൈക്കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപവും സ്‌ഫോടനം നടന്നിരുന്നു. ക്രൂഡ് ബോംബായിരുന്നു അന്ന് ഉപയോഗിച്ചത്.

English summary
National Investigative Agency chief S C Sinha, has confirmed that the agency is verifying an email sent by harkatuljihadi2011@gmail.com which claims responsibility for Wednesday's blast outside the Delhi high court and demands that Afzal Guru, convicted in the Parliament attack case, should not be hanged to death. The mail was sent at 1:14 pm to several media houses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X