നിധിശേഖരം; കണക്കെടുക്കാന്‍ പ്രത്യേക ഏജന്‍സി

മൂല്യനിര്‍ണയത്തിനു സാങ്കേതിക സഹായം നല്‍കാനുള്ള ഏജന്‍സിയെയും തീരുമാനിച്ചു. എന്നാല്‍ ഏത് ഏജന്‍സിയെന്നു വെളിപ്പെടുത്തിയില്ല. അതു സുപ്രീംകോടതിയെ അറിയിക്കും.
സി.വി. ആനന്ദബോസ് നേതൃത്വം നല്‍കുന്ന വിദഗ്ധരുടെ മൂല്യനിര്‍ണയ സമിതിയും ജസ്റ്റിസ് എം.എന്‍. കൃഷ്ണന്റെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയും യോഗം ചേര്‍ന്നാണു തീരുമാനങ്ങളെടുത്തത്.
രാജ്യാന്തര നിലവാരത്തിലായിരിക്കും മൂല്യനിര്‍ണയം. എക്‌സ്‌റേ റേഡിയോസ്‌കോപ്പിയും ന്യൂട്രോണ്‍ ആക്റ്റിവേഷന്‍ അനാലിസിസും നടത്തും. ഓരോ വസ്തുവിലെയും ലോഹം ഏതെന്നു നിര്‍ണയിക്കുക, നാശമുണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുക, ഉണ്ടെങ്കില്‍ അതിന്റെ അളവ് നിര്‍ണയിക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.
കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയം നടത്താന്‍ ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. 2.98 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications