കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികനെതിരായ മാനഭംഗക്കേസ് പണം നല്‍കി ഒതുക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Father Joseph Palanivel
ചിക്കാഗോ: ഇന്ത്യക്കാരനായ വൈദികന്‍ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കി കേസൊതുക്കാന്‍ അമേരിക്കയിലെ റോമന്‍ കത്തോലിക്കാ രൂപത തീരുമാനിച്ചു.

ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഊട്ടി രൂപതയുടെ വിദ്യാഭ്യാസ കമ്മിഷന്റെ സെക്രട്ടറിയായ വൈദികന്‍ ഫാദര്‍ ജോസഫ് പളനിവേല്‍ ജിയാപോളിനെതിരെയുടെ കേസാണ് ഒതുക്കിത്തീര്‍ക്കുന്നത്. ഇതിനായി കുട്ടിയ്കക്് ഏഴരലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ് രൂപത തീരുമാനിച്ചിരിക്കുന്നത്.

നഷ്ടപരിഹാരക്കരാറായതായി പീഡനത്തിനിരയായ മെഗന്‍ പിറ്റേഴ്‌സണ്‍ തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കരാറനുസരിച്ച് ക്രൂക്സ്റ്റണ്‍ രൂപതയുടെ വെബ്‌സൈറ്റില്‍ ഫാദര്‍ ജിയാപോളിന്റെ ഫോട്ടോയും കുറ്റാരോപണത്തിന്റെ വിശദാംശങ്ങളും പ്രസിദ്ധപ്പെടുത്തും.

കുട്ടികള്‍ ഇദ്ദേഹത്തെ സമീപിക്കുന്നത് ആപത്കരമാണെന്ന മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ ഇന്ത്യയിലെ കത്തോലിക്കാ സഭാധികാരികളോടു ക്രൂക്സ്റ്റണ്‍ രൂപത ആവശ്യപ്പെടണമെന്നും കരാറിലുണ്ട്.

മിനെസോട്ടയിലെ ക്രൂക്സ്റ്റണ്‍ രൂപതയാണു മാനഭംഗത്തിനിരയായ അമേരിക്കന്‍ പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നല്‍കാന്‍ ധാരണയിലെത്തിയത്. 2004ല്‍ ജിയാപോള്‍ ക്രൂക്സ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് മെഗന്‍ പീറ്റേഴ്‌സണെ പെണ്‍കുട്ടിയെ ഒട്ടേറെതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

പെണ്‍കുട്ടിക്ക് അന്ന് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കന്യാസ്ത്രീയാവുന്നതിനെപ്പറ്റി സംസാരിക്കാന്‍ ചെന്നപ്പോഴാണ് പീഡനമുണ്ടായതെന്നു മെഗന്‍ പറയുന്നു. എന്നാല്‍, സംഗതി കേസാവുന്നതിനു മുമ്പ് ജിയാപോള്‍ ഇന്ത്യയിലേക്കു മടങ്ങി.

മറ്റൊരു അമേരിക്കന്‍ ബാലികയെ മാനഭംഗപ്പെടുത്തിയെന്നും കത്തോലിക്കാ സഭയുടെ പണം തിരിമറി നടത്തിയെന്നുമുള്ള ആരോപണങ്ങളും ജിയാപോളിനെതിരെയുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച ജിയാപോള്‍, വിചാരണ നേരിടാന്‍ അമേരിക്കയിലേക്കു വരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ നിയമത്തിനു മുന്നില്‍ ജിയാപോള്‍ പിടികിട്ടാപ്പുള്ളിയാണെന്നും വത്തിക്കാനും ഊട്ടി ബിഷപ്പും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും മെഗന്‍ പീറ്റേഴ്‌സന്റെ അഭിഭാഷകര്‍ പറഞ്ഞു.

English summary
The Roman Catholic Diocese of Crookston has agreed to pay $750,000 to settle a lawsuit with a 21-year-old woman who said she was sexually molested as a teenager by a priest from India who was serving parishes in the diocese,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X