കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാരെ തിരിച്ചുവിളിക്കാന്‍ അവകാശം വേണം: ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
പുനെ: ജനലോക്പാല്‍ ബില്ലിനായി നിരാഹാരസമരം നടത്തിയ ഗാന്ധിയന്‍ അണ്ണാ ഹസാരെയും കൂട്ടരും അടുത്ത ആവശ്യവുമായി രംഗത്ത്. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അവകാശം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്നും, പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് എംപിമാരെ തിരികെ വിളിക്കാന്‍ കഴിയണമെന്നുമാണ് ഹസാരെ ആവശ്യപ്പെടാന്‍ പോകുന്നത്.

ഇതിനായി ഹസാരെ പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുമെന്ന് ഹസാരെ സംഘത്തിലെ പ്രധാന പ്രതിനിധി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. ജനലോക്പാല്‍ബില്‍ ഫലപ്രദമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഹസാരെയുടെ ഗ്രാമമായ റലേഗന്‍സിദ്ധിയില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.

യോഗ്യരായ സ്ഥാനാര്‍ഥികള്‍ മത്സരത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്താനുള്ള ഏര്‍പ്പാടും ബാലറ്റ്‌പേപ്പറില്‍ ഉണ്ടായിരിക്കണമെന്നും ഹസാരെപക്ഷം ആവശ്യപ്പെടും. ബാലറ്റ്‌പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് ചുവട്ടിലായി 'ഇവരിലാരുമല്ല' എന്നുകൂടി ചേര്‍ക്കണമെന്നും ഹസാരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും.

അഴിമതിയും തിരഞ്ഞെടുപ്പ് രീതികളും ഒരേ നാണയത്തിന്റെ വളങ്ങളായതിനാല്‍ തിരഞ്ഞെടുപ്പ് രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ആശയം വെള്ളിയാഴ്ച മുതല്‍ റലേഗാന്‍സിദ്ധിയില്‍ തുടങ്ങിയ ഉന്നതതല ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.

ഗ്രാമസഭകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി ഭരണം ജനകീയമാക്കാനുള്ള വ്യവസ്ഥയും തിരഞ്ഞെടുപ്പ് പരിഷ്‌കാരത്തിന്റെ ഭാഗമായി ഉണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ തുടങ്ങിയ 70ഓളം പേരടങ്ങുന്ന പൗരസമൂഹ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

അണ്ണാ ഹസാരെയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പാര്‍ലമെന്റ് ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് താമസം കൂടാതെ നടപ്പാക്കപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഭാവിപരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

English summary
After taking on the government over the Lokpal Bill, next on Anna Hazare's agenda is a performance audit on Members of Parliament. This is Team Anna's latest demand as it is currently in Anna's village Ralegan Siddhi deciding its next course of action in the anti-corruption movement,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X