കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി ഭാഷ കന്നഡയാക്കും

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഹൈക്കോടതിയിലെ ഭരണഭാഷ കന്നഡയാക്കുമെന്ന് സംസ്ഥാന നിയമമന്ത്രി എസ് സുരേഷ് കുമാര്‍ അറിയിച്ചു. ഇക്കാര്യത്തിനായി നിയമ ഭേദഗതികള്‍ കൊണ്ടു വരുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കന്നഡയില്‍ കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയാണ്(കെഡിഎ) പരിപാടി സംഘടിപ്പിച്ചത്. കന്നഡയില്‍ വിധിയെഴുതുന്ന 37 പേരെയാണ് ആദരിച്ചത്.

ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാതൃഭാഷയിലാണ് കോടതി വിധിയെന്ന് കെഡിഎ ചെയര്‍മാന്‍ മുഖ്യമന്ത്രി ചന്ദ്രു അറിയിച്ചു.

English summary
Soon Kannada will be the administrative language in the High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X