Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്രാടക്കുടിയില്‍ ചാലക്കുടി തോറ്റു!

Bevarage Shop
കൊച്ചി: ആഘോഷവേളകളില്‍ കേരളത്തിലെ മദ്യവില്‍പന കുത്തനെ ഉയരുന്നത് ഇന്നൊരു അതിശയമുള്ള കാര്യമല്ല. ക്രിസ്മസായാലും, ഓണമായാലും മലയാളികള്‍ കുടിച്ചാണ് ആഘോഷിക്കുന്നത്. ഇത്തവണത്തെ ഓണാഘോഷത്തിന്റെ രീതികളും മാറിയില്ല, മലയാളി ഓണത്തിന് അടിച്ച് ഫിറ്റായി.

ഉത്രാടം വരെയുള്ള എട്ട് ദിവസം മലയാളികള്‍ കുടിച്ച് തീര്‍ത്തത് 235 കോടിരൂപയുടെ മദ്യം. 2010ലെ കഴിഞ്ഞ ഓണത്തിന് 188 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചതെങ്കില്‍ 24.93 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്്.

ആഘോഷങ്ങളേതായാലും ഏറ്റവുംകൂടുതല്‍ മദ്യം വില്‍ക്കുന്നത് ചാലക്കുടിയിലും കരുനാഗപ്പള്ളിയിലുമാണ്. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. മദ്യവില്‍പ്പനയില്‍ ചാലക്കുടിയും കരുനാഗപ്പള്ളിയും തന്നെയാണ് മുന്നില്‍. ഈ ഓണക്കുടിയില്‍ കരുനാഗപ്പള്ളി ചാലക്കുടിയെ തോല്‍പ്പിച്ചുവെന്ന ഒരൊറ്റ വ്യത്യാസം മാത്രം.

25.87ലക്ഷം രൂപയുടെ മദ്യമാണ് കരുനാഗപ്പള്ളിയില്‍ വിറ്റ് പോയത്. ചാലക്കുടിയില്‍ 24.34 ലക്ഷം രൂപയുടെ മദ്യമാണ് ഇത്തവണ ചെലവായത്. ഏറ്റവും കുറവ് മദ്യം വിറ്റത് ചിന്നക്കനാലിലാണ് 1.4 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ കണക്കുകള്‍ മാത്രമേ ഇത് വരെ ലഭ്യമായിട്ടുള്ളു. തിരുവോണത്തിനും അവിട്ടത്തിനും കുടിച്ചുതീര്‍ത്തതിന്റെ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+