• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വീണ്ടും പ്രതിസന്ധി, വിപണി താഴോട്ട്

മുംബൈ: ആഭ്യന്തവിപണിയും ആഗോളവിപണിയും ഒരു പോലെ സമ്മര്‍ദ്ദത്തിലൂടെ നീങ്ങുന്നു. രാജ്യത്തെ വ്യവസായിക വളര്‍ച്ചാനിരക്കിലുണ്ടായ ഭീമമായ ഇടിവാണ് വിപണിയെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. രൂപയുടെ മൂല്യത്തിലും കാര്യമായ കുറവുണ്ടായി. ഒരു ഡോളറിന് 47 രൂപയാണ് ഇപ്പോഴത്തെ വില.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരുന്നതും വിപണിയെ ബാധിച്ചു. ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് യൂറോപ്പിനെ വലയ്ക്കുന്നത്. ഇതിനു പരിഹാരം കാണുന്നതിനുള്ള സെന്‍ട്രല്‍ ബാങ്ക് നടപടികള്‍ക്ക് പരിധിയുണ്ട്. യൂനിയന്‍ സാമ്പത്തിക ഉത്തേജകപാക്കേജുകള്‍ പ്രഖ്യാപിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരമെന്നാണ് ചില അംഗരാജ്യങ്ങളുടെ നിലപാട്. യൂറോപ്യന്‍ വിപണി 26 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്.

ബാങ്കിന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡിലുള്ള യുര്‍ഗന്‍ സ്റ്റാര്‍ക്കിന്റെ രാജിയാണ് പ്രതിസന്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമാക്കിയത്. കടത്തില്‍ നിന്ന് മുങ്ങി നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ബോണ്ടുകള്‍ വാങ്ങാനുള്ള ഇസിബിയുടെ തീരുമാനത്തെ ജര്‍മന്‍ പ്രതിനിധി എതിര്‍ത്തിരുന്നു. കടം തിരിച്ചടയ്ക്കുന്നതില്‍ ഗ്രീസ് വീഴ്ച വരുത്തുകയാണെങ്കില്‍ ചില ബാങ്കുകളെ സഹായിക്കാന്‍ ജര്‍മനി തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു.

പോര്‍ട്ട്‌ഫോളിയോ മാനേജരായ പിഎന്‍ വിജയിന്റെ വാക്കുകള്‍ ഗൗരവമായെടുത്താല്‍ വ്യാവസായിക വളര്‍ച്ചാനിരക്കിലെ ഗുരുതരമായ പ്രത്യാഘാതമാണ് ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ ഉണ്ടാക്കാന്‍ പോവുന്നത്. ആഗോളവിപണികള്‍ മാന്ദ്യത്തിനു സമാനമായ അവസ്ഥയില്‍ നീങ്ങുമ്പോള്‍ കയറ്റുമതി വര്‍ധിപ്പിച്ച് കാര്യങ്ങള്‍ മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലും നടക്കില്ല.

സെന്‍സെക്‌സ് 365.23 പോയിന്റ് താഴ്ന്ന് 16501.74ലും നിഫ്റ്റി 112.65 കുറഞ്ഞ് 4946.80ലും വില്‍പ്പന അവസാനിപ്പിച്ചു. സി.ഇ.ഒയുടെ രാജി ടാറ്റാ മോട്ടോര്‍സിനെ തകര്‍ത്തു. യെസ് ബാങ്ക്, ഇന്ത്യാ ബുള്‍ റിയാലിറ്റി, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, ജൂബിലന്റ് ഫുഡ് വര്‍ക്‌സ് ഓഹരികളും ആറുശതമാനത്തിലേറെ താഴോട്ടിറങ്ങി. അതേ സമയം പിപാവാവ്, ഹിന്ദുസ്താന്‍ യൂനിലിവര്‍, ജെയിന്‍ ഇറിഗേഷന്‍, അംബുജ സിമന്റ്‌സ്, പെട്രോനെറ്റ് എല്‍എന്‍ജി കമ്പനികള്‍ തകര്‍ച്ചക്കിടയിലും പിടിച്ചുനിന്നു.

English summary
he BSE benchmark Sensex today plunged over 365 points on heavy selling triggered by a steep fall in domestic industrial growth and weak trend in global markets on renewed concerns of euro-zone debt crisis.
 
 The BSE 30-share barometer dropped 365.23 points, or 2.17 per cent to 16,501.74, with all sectoral indices falling by up to 3.43 per cent. It touched the day''s low of 16,393.04.
 
 The broad-based National Stock Exchange index Nifty dropped below the 5,000 level, losing 112.65 or 2.23 per cent to 4,946.80. Intra-day it dipped to 4,911.25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more