കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മദ്യം തൊടില്ലെന്ന് മമ്മൂട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: സിനിമയില്‍ മദ്യം ഉപയോഗിക്കുന്ന സീനുകളുണ്ടെങ്കില്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി.

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മമ്മൂട്ടി തന്നെ നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ റിലീസിങ് ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം.

എല്ലാകാലത്തും മദ്യപിക്കുന്ന സീനുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ചിലപ്പോള്‍ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ അത്തരം ദൃശ്യങ്ങള്‍ വേണ്ടി വരും. എങ്കിലും ഒരു കാര്യം വീണ്ടും ഉറപ്പിച്ചു പറയുകയാണ്. ഇത്തരം ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പരിശ്രമിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചിത്രം റിലീസ് ചെയ്തത്. എക്‌സൈസ് മന്ത്രി കെ ബാബു,സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Mammotty’s 40-second film with a message - Say No to Liquor and Say No to Drugs - was unveiled Thursday by Chief Minister Oommen Chandy.“I always try to avoid such scenes but at times it becomes imperative to do it because the situation demands it. I assure everyone that from now on I will do my best to avoid such scenes which depict liquor or liquor imposed scenes,” said Mammootty, who has been the numero one actor of the Malayalam film industry for two decades, at the event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X