കാമുകനെതിരെ കാമുകിയുടെ ലൈംഗികപീഡനക്കേസ്
കോട്ടയം: കാമുകനെതിരെ ലൈംഗിക പീഡനം ആരോപിച്ച് കാമുകി പൊലീസില്‍ പരാതി നല്‍കി. നേരത്തേ പിതാവിന്റെ കാറുമായി ഇരുവരും നാടുവിടുകയും പൊലീസ് പിടിയിലാവുകയും ചെയ്തിരുന്നു. പിന്നീട് കോടതി രണ്ടുപേരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കുറുവാമൂഴി സ്വദേശിയായ പതിനെട്ടുകാരനെതിരെ കനകപ്പലം ശ്രീനിപുരം സ്വദേശിയായ പതിനെട്ടുകാരി പരാതി നല്‍കിയത്. ഇരുവരും സഹപാഠികളാണ്.
പ്‌ളസ് ടു വിദ്യാര്‍ഥികളായ ഇരുവരും കഴിഞ്ഞ ഓഗസ്റ്റ് 29നാണ് നാടുവിട്ടത്. തിരച്ചിലിനൊടുവില്‍ സെപ്റ്റംബര്‍ മാസം അഞ്ചിന് ഗൂഡല്ലൂരില്‍ നിന്ന് ഇരുവരെയും പൊലീസ് പിടികൂടിയിരുന്നു. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഇവരെ പിന്നീട് പാലാ കോടതിയില്‍ ഹാജരാക്കി. ഒന്നിച്ചു ജീവിക്കാന്‍ കോടതി ഇരുവര്‍ക്കും അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ കോടതിയില്‍നിന്ന് പുറത്തേക്ക് നാരങ്ങാവെള്ളം കുടിക്കാനെന്ന പേരില്‍ പോയ യുവാവിനെ പിന്നീട് യുവതി കണ്ടില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവാവുമായി കണ്ടുമുട്ടലോ മറ്റ് ആശയവിനിമയങ്ങളോ സാധ്യമല്ലാതെ വന്നതോടെയാണ് യുവതി പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. മണിമല സിഐ: ജോണ്‍സന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications