കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ കാര്യത്തില്‍ അദ്വാനിയ്ക്കും സമ്മതം

  • By Lakshmi
Google Oneindia Malayalam News

Modi And Advani
ദില്ലി: അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുന്നതിന് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പച്ചക്കൊടി. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അമേരിക്കന്‍ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുന്ന തരത്തില്‍ അദ്വാനി സ്വന്തം ബ്ലോഗില്‍ കുറിപ്പെഴുതിയിരിക്കുകയാണ്.

പ്രധാനമന്ത്രിപദം ലക്ഷമിട്ടാണ് അദ്വാനി രഥയാത്ര നടത്തുന്നതെന്ന അഭ്യൂഹം നിലനില്‍ക്കെയാണു മോഡിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും മോഡിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നുമുള്ള തരത്തിലാണ് അമേരിക്കന്‍ ജനപ്രതിനിധികളും വിദേശകാര്യവകുപ്പും ചിന്തിക്കുന്നത്.

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണെന്നും യു.എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും 2014ലെ തെരഞ്ഞെടുപ്പ് നേരിടാന്‍ പാകത്തില്‍ ബിജെപി പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്- കുറിപ്പില്‍ അദ്വാനി പറയുന്നു.

മോഡിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നു പ്രത്യക്ഷമായി പരാമര്‍ശിക്കാതെ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോഡിയുടെ പ്രവര്‍ത്തനങ്ങളെ അദ്വാനി പ്രശംസിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപം നിയന്ത്രിക്കാന്‍ മോഡിക്കു കഴിഞ്ഞില്ലെന്ന് ആരോപണമുണ്ടെങ്കിലും അതിനുശേഷം വികസനവും മികച്ച ഭരണവും കാഴ്ചവെയ്ക്കാന്‍ മോഡിയ്ക്ക് കഴിഞ്ഞു.

മോഡിക്ക് 2005ല്‍ അമേരിക്ക വിസ നിഷേധിച്ചെന്ന തരത്തില്‍ വാര്‍ത്ത വന്ന കാര്യം യു.എസ്. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്റെ ശ്രദ്ധയില്‍പെടുത്തിയെന്ന് അദ്വാനി പറഞ്ഞു. വിസയ്ക്ക് അപേക്ഷിക്കാതിരുന്ന മോഡിക്കു വിസ നിഷേധിക്കപ്പെട്ടെന്ന വാര്‍ത്ത എങ്ങനെയാണു പുറത്തുവന്നതെന്ന ചോദ്യം കേട്ട് ഹിലാരി അദ്ഭുതപ്പെട്ടതായും അദ്വാനി പറയുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോടു ചോദിച്ച് ഹിലാരി സത്യാവസ്ഥ മനസിലാക്കി.

English summary
Former Deputy Prime Minister L.K. Advani has startled the Bharatiya Janata Party leadership with an apparent endorsement of Gujarat Chief Minister's claims to be the party's candidate for Prime Minister in the next general election,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X