കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റു

  • By Ajith Babu
Google Oneindia Malayalam News

പാനൂര്‍: പാനൂരിനടുത്ത് വൈദ്യര്‍പീടികയില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു മദ്രസ വിദ്യാര്‍ഥികള്‍ക്കു പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. വൈദ്യര്‍പീടികയില്‍ ശനിയാഴ്ച കാലത്താണ് സംഭവം.

പെരിങ്ങത്തൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ അജ്‌നാസ്, സിനാന്‍ (ഇരുവര്‍ക്കും പത്ത് വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലത്ത് എട്ട് മണിക്ക് മദ്രസയിലേയ്ക്ക് പോകുമ്പോള്‍ വഴിയരികില്‍ ഐസ്‌ക്രീം പായ്ക്കിനുള്ളില്‍ ഒളിപ്പിച്ചുവച്ച ബോംബില്‍ കുട്ടികള്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു.

മദ്രസയ്ക്കു സമീപത്തെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട നാടന്‍ ബോംബ് അബദ്ധത്തില്‍ ചവിട്ടിയതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവര്‍ക്കും നെഞ്ചിനും കൈക്കുമാണ് പരിക്കേറ്റത്.

സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ പരിസവാസികള്‍ കുട്ടികളെ പാനൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച രാത്രി എട്ടോടെ ഇവിടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സമീറിന്റെ വീടിനു നേരെ ബോംബേറു നടന്നിരുന്നു.

സംഭവത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടെന്നു പിടികൂടണമെന്നു നാഷണല്‍ സെക്യുലര്‍ സംസ്ഥാന സെക്രട്ടറി കെ.പി. യൂസഫ് ആവശ്യപ്പെട്ടു.

English summary
Two school students were injured in a bomb blast in Panur, Kannur. Among the injured, the condition of one is serious. The incident occurred by Saturday morning in Vaidyar Peedika. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X