തിരുവനന്തപുരത്ത് ഹര്‍ത്താലിനിടെ അക്രമം

വെഞ്ഞാറമ്മൂട്ടില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിനു കല്ലെറിഞ്ഞു. ഡ്രൈവര്‍ക്കു പരുക്കേറ്റു. വട്ടിയൂര്‍ക്കാവിലും ബസിനും നേര്‍ക്കു കല്ലേറുണ്ടായി.
പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ വെള്ളിയാഴ്ച തലസ്ഥാനത്തു നടന്ന മാര്‍ച്ചില്‍ പൊലീസ് വ്യാപക അക്രമം അഴിച്ചു വിട്ടുവെന്നാരോപിച്ചാണു ഹര്‍ത്താല്‍. വെള്ളിയാഴ്ച നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആദ്യ മണിക്കൂറില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. മാധ്യമങ്ങള്‍, ആശുപത്രികള്‍, പാല്‍, കുടിവെള്ളം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളും, സ്വകാര്യ കാറുകളും നിരത്തിലിറങ്ങി. സ്വകാര്യ ബസ്, ടാക്‌സി കാര്‍, ടെമ്പോ, ലോറികള്‍ തുടങ്ങിയവ സര്‍വീസ് നടത്തിയില്ല.












Click it and Unblock the Notifications