കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജാവ് ഇന്ന് ഒരു സാധാരണ ശ്രീമാന്‍: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ രാജാവും സാധാരണ പൗരനാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ രാജാവിനെ ഭക്ത്യാദരങ്ങളോടെ കാണുന്നവര്‍ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജാവ് എന്ന് കേള്‍ക്കുമ്പോള്‍ മൂത്രമൊഴിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഭൂസമരങ്ങളെ കുറിച്ചാണ്. മുടവന്‍മുകളിലെ കൊട്ടാരത്തിന് വേണ്ടി 45 വര്‍ഷം മുമ്പ് സമരം ചെയ്ത പാര്‍ട്ടിയാണ് തന്റേതെന്നും വി.എസ് പറഞ്ഞു

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി, 1956ല്‍ തിരുവിതാംകൂറിനെയും, മലബാറിനെയും ഒരുമിപ്പിച്ച് കേരളം രൂപീകരിച്ചു. 1971ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജാക്കന്മാരുടെ പ്രിവിപഴ്‌സ് നിര്‍ത്തലാക്കി. അങ്ങനെ വരുമ്പോള്‍ രാജാവ് ചരിത്രത്തിന്റെ ഭാഗമാണ്.

രാജാവ് നിങ്ങളെയും, എന്നെയും പോലെ ശ്രീ...മാന്‍ എന്ന സാധാരണ പൗരനുമായി മാറി. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയെ വരെ രാജാക്കന്മാര്‍ സമീപിച്ചു. എന്നാല്‍ കേസ് തള്ളിപ്പോയി. രാജഭരണം അവസാനിച്ചുവെന്ന് ഉന്നത നീതിപീഠത്തിന് പോലും മനസിലായിട്ടും കേരളത്തിലെ ചില രാജഭക്തന്മാര്‍ക്ക് അത് ഇതുവരെ മനസിലായിട്ടില്ല- വിഎസ് കുറ്റപ്പെടുത്തി.

ക്ഷേത്രത്തില്‍ ആരെയെങ്കിലും നിയമിക്കാനോ, പിരിച്ചുവിടാനോ രാജാവിന് അവകാശമില്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടും അവര്‍ അത് കേട്ടില്ലെന്നും വിഎസ് പറഞ്ഞു.

ക്ഷേത്ര അറയിലെ സ്വര്‍ണവും, നിധിയും അപഹരിക്കപ്പെടുന്നു എന്ന് പറഞ്ഞത് ഭഗവാനുമായി അടുപ്പമുള്ള ശ്രീകാര്യക്കാരാണ്. അങ്ങനെ പുറത്തു പറഞ്ഞവരെ പിരിച്ചുവിട്ടു. അതിര്‍ത്തിയില്‍ ശത്രുസൈന്യത്തെ വെടിവച്ചു വീഴ്ത്തിയതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശസ്തിപത്രം വാങ്ങിയ നരേന്ദ്രനാഥ് എന്ന പട്ടാളക്കാരനും ക്ഷേത്രത്തിലെ മോഷണം തടഞ്ഞു. അയാളെയും പിരിച്ചുവിട്ടു.

ഇക്കാര്യം പറഞ്ഞതിനാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രശസ്തരായ വക്കീലന്മാര്‍, വി.എസ്.അച്യുതാനന്ദന്‍ അപമാനിച്ചുവെന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ സത്യം കൈകാര്യം ചെയ്യുന്ന കോടതിക്ക് വസ്തുത മനസിലായി. കേസില്‍ രണ്ടു ദിവസത്തിനകം വിധി വരുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകുമെന്നും വി.എസ് പറഞ്ഞു.

English summary
Opposition leader VS Achuthanandan again blast out Uthradam Thirunal Marthandavarma. And he also said that Uthradam Thirunal is a commen man now,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X