കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരയൂഥത്തിനപ്പുറത്ത് പുതിയഗ്രഹം, 2സൂര്യന്മാര്‍!

  • By Lakshmi
Google Oneindia Malayalam News

New Planet and Suns
കാലിഫോര്‍ണിയ: രണ്ടു സൂര്യന്മാരെ വലം വെയ്ക്കുന്ന ടാറ്റൂയിന്‍ ഗ്രഹത്തിന്റെ കഥ പറയുന്ന സ്റ്റാര്‍ വാര്‍സ് എന്ന ചിത്രം കണ്ടിട്ടില്ലേ? ആ സാങ്കല്‍പ്പിക കഥയിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. സൗരയൂഥത്തിന് അപ്പുറത്ത് രണ്ടു സൂര്യന്മാരെ ചുറ്റുന്ന ഒരു ഗ്രഹത്തെ നാസ കണ്ടെത്തിക്കഴിഞ്ഞു.

കെപ്ലര്‍ 16ബിഎന്നാണ് ഗ്രഹത്തിന്റെ വിളിപ്പേര്. ഗ്രഹം രണ്ട് സൂര്യന്മരെ വലംവെയ്ക്കുമ്പോള്‍ സൂര്യന്മാര്‍ പരസ്പരം വലംവെയ്ക്കുകയും ചെയ്യുന്നുണ്ടത്രേ. ഭൂമിയില്‍ നിന്നും 200 പ്രകാശവര്‍ഷം അകലെയാണ് കെപ്ലര്‍ 16ബിയും സൂര്യന്മാരുമുള്ളത്.

സൗരയൂഥത്തിനു പുറത്ത് രണ്ടു സൂര്യന്മാരെ വലം വെക്കുന്ന ഗ്രഹത്തെ കണ്ടെത്തിയെന്ന് നാസ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ ബഹിരാകാശത്ത് വലംവെക്കുന്ന കെപ്ലര്‍ വാഹനത്തിലെ ടെലിസ്‌കോപ്പാണ് ഇത് കണ്ടെത്തിയത്.

കെപ്ലര്‍16 ബിയില്‍ ജീവനുണ്ടാവാന്‍ ഒരു സാധ്യതയുമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ശനി ഗ്രഹത്തെപ്പോലെ വാസയോഗ്യമല്ലാത്ത പാറക്കെട്ടുകളും വാതകവും നിറഞ്ഞ തണുത്തുറഞ്ഞ പിണ്ഡമാകുമതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

രണ്ടുനക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുണ്ടാവാമെന്ന് നേരത്തേത്തന്നെ സൂചനകളുണ്ടായിരുന്നു. എന്നാലിത് സ്ഥിരീകരിക്കുന്നത് ആദ്യമായാണെന്ന് നാസ അധികൃതര്‍ പറഞ്ഞു. ഈ നക്ഷത്രങ്ങള്‍ നമ്മുടെ സൂര്യനേക്കാള്‍ ചെറുതാണ്. ഒന്ന് സൂര്യന്റെ പിണ്ഡത്തിന്റെ 69 ശതമാനവും മറ്റേത് 20 ശതമാനവുമേ വരികയുള്ളൂ.

ഉപരിതലതാപനില മൈനസ് 73 മുതല്‍ മൈനസ് 101 ഡിഗ്രി സെല്‍ഷ്യസ് വരെ. പുതിയ ഗ്രഹത്തിന് ഒരുതവണ സൂര്യന്മാരെ ചുറ്റാന്‍ 225 ദിവസമെടുക്കും. ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യം 10.4 കോടി കിലോമീറ്ററാണ്.

ബഹിരാകാശത്ത് ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാണ് 2009ല്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ 'നാസ' കെപ്ലര്‍ ബഹിരാകാശവാഹനം വിക്ഷേപിച്ചത്.

English summary
NASA on Thursday revealed that its Kepler mission had uncovered evidence of a circumbinary planet, or a planet that orbits two stars,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X