കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ആന്റണിയ്ക്ക് പ്രധാനമന്ത്രിയുടെ ചുമതല?

  • By Ajith Babu
Google Oneindia Malayalam News

AK Antony
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്ക സന്ദര്‍ശനത്തിന് ഒരുങ്ങുന്ന വേളയില്‍ ഇവരുടെ അഭാവത്തില്‍ താത്കാലിക ചുമതല പ്രതിരോധ മന്ത്രി എ.കെ. ആന്റണി വഹിക്കുമെന്നു റിപ്പോര്‍ട്ട്.

അടുത്തയാഴ്ചയാണ് മന്‍മോഹനും പ്രണബും യുഎസ് സന്ദര്‍ശിക്കുന്നത്. ഈ സാഹചര്യത്തിലാണ് എ.കെ. ആന്റണിക്കു പ്രധാനമന്ത്രിയുടെ ചുമതല ലഭിക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ ആശയവിനിമയ സാങ്കേതികവിദ്യകള്‍ ദൂരമെന്ന പരിമിതിയെ മറികടക്കുന്നുണ്ടെങ്കിലും മന്ത്രിസഭയിലെ മുതിര്‍ന്നവരുടെ അഭാവത്തില്‍ ഭരണം നിയന്ത്രിയ്ക്കാന്‍ ഒരാള്‍ ആവശ്യമാണ്. മന്‍മോഹനും പ്രണബും
കഴിഞ്ഞാല്‍ ഉയര്‍ന്ന പദവിയും ഭരണപരിചയവും ഉളള നേതാവെന്ന വിശേഷമാണ് എകെ ആന്റണിയ്ക്ക് ഭരണച്ചുമതല ലഭിയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിയ്ക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിയും ആന്റണിക്കു ലഭിക്കും. സെപ്റ്റംബര്‍ 21 മുതല്‍ 26 വരെയാണു മന്‍മോഹന്‍ സിങ്ങിന്റെ യുഎസ് സന്ദര്‍ശനം. പ്രണബിന്റേത് 23-25 തീയതികളിലുമാണ്.

English summary
Next week Prime Minister Manmohan Singh and finance minister Pranab Mukherjee will both be in the US with no formal word on who will hold charge although defence minister A K Antony is seen as the man for the job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X