കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദര്‍ശക ടെക്കികളെ, വഴിയില്‍ പോലിസുണ്ട്

Google Oneindia Malayalam News

ഐടി ഹബ്ബായ ബാംഗ്ലൂരില്‍ കമ്പനിയുടെ താല്‍ക്കാലിക ആവശ്യത്തിനെത്തുന്ന ഐടി പ്രൊഫഷണലുകളും പുതുതായി ജോലിക്കെത്തിയവരും വാഹനവുമായി റോഡിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക. പോലിസും ആര്‍ടിഒ ഉദ്യോഗസ്ഥരും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, റോഡ്ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ വലിയ തുകയാണ് പിഴയായി ചുമത്തുന്നത്. ചെറിയ കാലയളവില്‍ പ്രൊജക്ടിനായി ബാംഗ്ലൂരിലെത്തുന്നവരാണ് കുടുങ്ങുന്നവരില്‍ അധികവും. വണ്ടി വാങ്ങുമ്പോള്‍ തന്നെ ആ സംസ്ഥാനത്ത് ടാക്‌സ് പിടിച്ചിട്ടുണ്ടാവും. അത് കൂടാതെ കര്‍ണാടക സര്‍ക്കാറിലേക്ക് മറ്റൊരു ടാക്‌സ് അടയ്‌ക്കേണ്ടി വരുന്നതിന്റെ യുക്തി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണ്.

നിയമം പറയുന്നത് ഇങ്ങനെയാണ്. കര്‍ണാടക സംസ്ഥാനത്ത് സ്ഥിരതാമസത്തിനെത്തുന്നവര്‍ ഇക്കാര്യം തൊട്ടടുത്ത ആര്‍ടിഒ ഓഫിസില്‍ അറിയിക്കേണ്ടതുണ്ട്. കൂടാതെ വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടിഒ ഓഫിസില്‍ നിന്ന് എന്‍ഒസി വാങ്ങുകയും വേണം. ഒരു മാസത്തിനുള്ള ആര്‍സി പുതിയ വിലാസത്തിലേക്ക് മാറ്റുകയും റോഡ് ടാക്‌സ് അടയ്ക്കുകയും വേണം. ഇതില്‍ നിന്ന് ബാംഗ്ലൂരിലെത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ റോഡ് ടാക്‌സ് അടയ്ക്കണം എന്നു നമുക്കുറപ്പിക്കാം.

വാഹനത്തിന്റെ ടൈപ്പും പ്രായവും നോക്കിയാണ് ടാക്‌സ് നിശ്ചയിക്കുന്നത്. എന്നാല്‍ ചെറിയ കാലയളവില്‍ ബാംഗ്ലൂരിലെത്തുന്നവര്‍ രജിസ്‌ട്രേഷനോ അഡ്രസോ മാറ്റേണ്ടതില്ല. കാരണം റീ രജിസ്‌ട്രേഷന്‍ എടുക്കാന്‍ റോഡ് നിയമപ്രകാരം 12 മാസം അനുവദിക്കുന്നുണ്ട്.

റോഡ് ടാക്‌സ് അടയ്ക്കുന്നതില്‍ നിന്ന് ടൂറിസ്റ്റുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. താല്‍ക്കാലികമായി താമസിക്കുന്നവരും റോഡ് ടാക്‌സ് അടയ്‌ക്കേണ്ടി വരും. വണ്ടി നമ്പര്‍ മാറ്റണമെന്ന് നിര്‍ബന്ധമില്ല. വരുമാനത്തിനു വേണ്ടി മാത്രമല്ല ഇത്തരം ഒരു നിബന്ധനയെന്ന് ആര്‍ടിഒ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കാരണം ഏത് വിധ്വംസകപ്രവര്‍ത്തനങ്ങളുമായി വാഹനങ്ങള്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കും. ടാക്‌സ് അടയ്ക്കണമെന്ന് നിര്‍ബന്ധിക്കുന്നതിലൂടെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാറിലെത്തും. പക്ഷേ, ഇതിലധികം പേരും അറിയാത്ത ഒരു കാര്യമുണ്ട്. ടാക്‌സ് ഒന്നിച്ചാണടയ്ക്കുന്നത്. ആറു മാസം കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ അതുവരെയുള്ള പണം കിഴിച്ച് ബാക്കി തിരിച്ചുകൊടുക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

English summary
Is me want to pay roadtax in bangalore? Why Goverment insisting on payment of roadtax even for temporary residents? How much time I will get for the vehicle re registration in karnatka?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X