കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനാലുകാരിയെ ജയിലില്‍ ബലാല്‍സംഗം ചെയ്തു

Google Oneindia Malayalam News

റിയോഡിജനീറോ: ജയിലില്‍ വച്ച് നിരവധി പേര്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി 14കാരിയുടെ പരാതി. ബ്രസീലിലെ പരാ പ്രവിശ്യയിലാണ് സംഭവം. സാന്റാ ഇസബെല്‍ പീനല്‍ കോളനിയിലെ വാര്‍ഡനെയും 20 ഗാര്‍ഡുകളെയും സസ്‌പെന്‍ഡ് ചെയ്യാന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.

എത്ര പേര്‍ എന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് എനിക്കറിയില്ല-ബെനില്‍സണ്‍ സില്‍വ എന്ന പെണ്‍കുട്ടി പറഞ്ഞു. രണ്ടു പെണ്‍കുട്ടികള്‍ ഇപ്പോഴും അതിനുള്ളില്‍ പീഢിപ്പിക്കപ്പെടുന്നുണ്ട്.

സാന്റാ ഇസബെല്ലയില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് എന്നെ സമീപിച്ചത്. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്ത മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് അവിടെയെത്തിയത്. മയക്കുമരുന്നും മദ്യവും ബലം പ്രയോഗിച്ച് നല്‍കിയതിനുശേഷം അവിടെയുള്ളവര്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു-പോലിസിനു നല്‍കിയ മൊഴിയില്‍ കുട്ടി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ പരായില്‍ പുതുമയുള്ളതല്ല. 2007ല്‍ പോലിസ് ലോക്കപ്പില്‍ വച്ച് ഒരു പെണ്‍കുട്ടി തുടര്‍ച്ചയായി 26 ദിവസം ലൈംഗികമായി പീഢിപ്പിക്കപ്പെട്ടിരുന്നു.

English summary
14 year girl was brutally raped in Brazilian Prison in the state of para.Para's governor suspended the warden and 20 guards at the Santa Izabel Penal Colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X