കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കേസ്: സുപ്രീംകോടതിയില്‍ ഭിന്നത

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: കള്ളപ്പണക്കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ജൂലൈ നാലിലെ സുപ്രീംകോടതി വിധി പുനപരിശോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ചില്‍ ഭിന്നത.

ഭിന്നതയെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

കള്ളപ്പണ വിഷയം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനത്തെ ജസ്റ്റിസ് എച്ച്എസ് നിജ്ജാര്‍ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അന്വേഷണ സംഘം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

English summary
The Supreme Court on Friday referred to Chief Justice S.H. Kapadia the maintainability of the central government's application, seeking recall of a July 4 apex court judgement setting up a Special Investigation Team (SIT) to probe black money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X