പനിയില്‍ രാഷ്ട്രീയം കലര്‍ത്തരുത്: ചെന്നിത്തല

പനി നേരിടുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കുകയാണ് വേണ്ടതെന്നും അല്ലാതെ അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ നോക്കരുതെന്നും ചെന്നിത്തല പറഞ്ഞു. പനി പടരുമ്പോള്‍ സര്‍ക്കാര്‍ നിശ്ചലമായിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
കെപിസിസി പുനസംഘടന ഉടന്‍ തന്നെ ഉണ്ടാകുമെന്നും പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബോര്‍ഡ് കോര്‍പ്പറേഷന്‍ ഭാരവാഹിത്വം വഹിക്കുന്നവരെ പാര്‍ട്ടി ഭാരവാഹിത്വത്തിലേയ്ക്ക് പരിഗണിയ്ക്കില്ല. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഒരു പദവി മാത്രം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications