കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ പാടില്ലെന്ന് ചൈനയില്‍ നിയമം വരുമോ?

  • By Lakshmi
Google Oneindia Malayalam News

China Kids
ബെയ്‍ജിങ്: ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ചൈന. ജനസംഖ്യാപ്പെരുപ്പത്തിലെ ഒന്നാം സ്ഥാനം അത്ര മികവുള്ള കാര്യമല്ലാത്തതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ചൈനയില്‍ ഓരോ ദമ്പതികള്‍ക്കും ഒരു കുഞ്ഞെന്ന പോളിസി കര്‍ശനമായി നടപ്പാക്കിയിട്ടുണ്ട്.

ഈ നിയമം തെറ്റിക്കാന്‍ ചൈനയിലെ അധികൃതര്‍ അനുവദിക്കാറില്ല. ഇതുകൊണ്ടൊന്നും ജനസംഖ്യയുടെ കാര്യത്തില്‍ കാര്യമായ കുറവുവരുത്താന്‍ കഴിയാത്തതിനാല്‍ ചൈനയിലെ അധികൃതര്‍ ഇപ്പോള്‍ ചിന്തിക്കുന്നത് കുട്ടികളേ വേണ്ട എന്ന പുതിയൊരു പോളിസിയെക്കുറിച്ചാണത്രേ. വണ്‍ ചൈല്‍ഡ് എന്നതില്‍ നിന്നും കുട്ടികളേവേണ്ടെന്ന ചിന്ത ആളുകളില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കുട്ടികള്‍ വേണ്ടെന്ന് ദമ്പതിമാര്‍ക്ക് തീരുമാനിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഈ ചിന്തയ്ക്ക് അവര്‍ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ചൈനയിലെ നഗരങ്ങളിലെ ദമ്പതിമാര്‍ പലരും ഇത്തരത്തില്‍ ചിന്തിച്ചുതുടങ്ങിയി്ട്ടുണ്ടെന്നും. ഉത്തരവാദിത്തങ്ങളില്ലാതെ സ്വതന്ത്രരായി ജീവിക്കാനുള്ള താല്‍പര്യമാണ് പലരും ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് പിന്നില്‍-ആള്‍ ചൈന വിമെന്‍ ഫെഡറേഷനിലെ ഹുആങ് ഷു പറയുന്നു.

സ്വന്തം കാര്യംകൂടി ഉദാഹരിച്ചാണ് ഫെഡറേഷന്റെ ഏഷ്യന്‍ കാര്യ വിഭാഗം ഡയറക്ടറായ സഹു ഇക്കാര്യം പറയുന്നത്. സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനായി താന്‍ കുട്ടികള്‍ വേണ്ടെന്ന് വച്ചിരിക്കുകയാണ് ഇവര്‍ പറുന്നത്.

ചൈനയിലെ സ്ത്രീകള്‍ക്ക് പ്രസവിക്കാനും പ്രസവിക്കാതിരിക്കാനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്കുമേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. കുട്ടികള്‍ ഇല്ലാതിരിക്കുകയെന്നത് ചൈനയില്‍ സാധാരണമായ ഒരുകാര്യമാണ്. ഫെഡറേഷനിലെ മറ്റൊരു വ്യക്തിയായ സോങ് ക്‌സിയുവാന്‍ പറയുന്നു.

English summary
China, the world's most populous nation, is experiencing winds of demographic change. The one-child norm of Chinese couples is fast being replaced by the trend of 'childless by choice',
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X