കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സതാ സാംബിയന്‍ പ്രസിഡന്റ്

Google Oneindia Malayalam News

Sata
ലുസാക്ക: പ്രതിപക്ഷ നേതാവും പാട്രിയോട്ടിക് ഫ്രണ്ട് തലവനുമായ മൈക്കല്‍ സതാ സാംബിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി തുടരുന്ന വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ 43 ശതമാനം വോട്ട് നേടിയ സതയെ ചീഫ് ജസ്റ്റീസ് ഏര്‍ണസ്റ്റ് സക്കാല വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഏഴ് മണ്ഡലങ്ങള്‍ മാത്രമാണ് ഇനി എണ്ണാനുള്ളത്.

റുപിയ ബാന്‍ഡയുടെ നേതൃത്വത്തിലുള്ള മള്‍ട്ടിപാര്‍ട്ടി ഡെമോക്രസി(എംഎംഡി) കഴിഞ്ഞ 20 വര്‍ഷമായി സാംബിയ ഭരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാന്‍ഡയേക്കാള്‍ വെറും 35000 വോട്ടിനു സതാ പിറകിലായിരുന്നു.

2001 വരെ എംഎംഡി മന്ത്രിസഭയില്‍ അംഗമായിരുന്നു സതാ കിങ് കോബ്ര എന്ന പേരിലാണ് അറിയപ്പെടുന്നത്. മുന്‍ ലുസാക്ക ഗവര്‍ണറായിരുന്ന സതായുടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് യുനൈറ്റഡ് നാഷണല്‍ ഇന്‍ഡിപെന്റന്‍സ് പാര്‍ട്ടിയിലൂടെയായിരുന്നു.

English summary
Michael Sata has won Zambia's presidential election.Sata won with 1,150,045 votes, or 43 percent of the total. President Rupiah Banda had 961,796 votes, or 36.1 percent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X