രാജയ്‌ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തണം: സിബിഐ

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യുയു ലളിത് ആണ് പ്രത്യേക കോടതി ജഡ്ജി ഒപി സെനിയ്ക്ക് ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ നാനൂറ്റിഒന്‍പതാം വകുപ്പ് പ്രകാരം വഞ്ചനാ കുറ്റത്തിന് ജീവപരന്ത്യം തടവോ പത്തുവര്‍ഷം തടവോ ശിക്ഷ ലഭിയ്ക്കാം.
രാജയെ കൂടാതെ അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബഹുറ ഡിഎംകെ എംപി കനിമൊഴി, ടെലികോം കമ്പനികള്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നാനൂറ്റിഒന്‍പതാം വകുപ്പ് പ്രകാരവും ഗൂഡാലോചനയ്ക്ക് 120 ബി വകുപ്പ് പ്രകാരവും കുറ്റം ചുമത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സാക്ഷിയെന്ന നിലയില്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തെ കോടതിയില്‍ വരുത്തി മൊഴി രേഖപ്പെടുത്തണമെന്ന് രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications