കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ ടിക്കറ്റ് നിരക്കുകള്‍ കുറയും

  • By Ajith Babu
Google Oneindia Malayalam News

Ganesh Kumar
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിയെറ്ററുകളുകള്‍ റിസര്‍വേഷനായി ഈടാക്കുന്ന അഞ്ചു രൂപ ഒഴിവാക്കും.

തിയറ്റര്‍ മെയിന്റനന്‍സിനായി ഈടാക്കുന്ന രണ്ടു രൂപയും ഒഴിവാക്കുമെന്നു മന്ത്രി നിയമസഭയില്‍ അറിയിച്ചു. മലയാള സിനിമയെ പ്രതിസന്ധിയിലെത്തിച്ച വൈഡ് റിലീസിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി തീയെറ്റര്‍ ക്ലാസിഫിക്കേഷന്‍ കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം തയാറാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. വെഡ് റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

വൈഡ് റിലീസ് നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രൊഡ്യൂസേഴ്‌സ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ്, എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുകള്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നത്. എന്നാല്‍, വൈഡ് റിലീസിനെ എതിര്‍ക്കുന്ന എ ക്ലാസ് തീയെറ്ററുകളുടെ സംഘടനഎക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

വൈഡ് റിലീസ് നടപ്പാക്കാതിരുന്നതിനെത്തുടര്‍ന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഓണത്തിന് 140 തീയെറ്ററുകള്‍ അടച്ചിട്ട് സമരം നടത്തിയിരുന്നു. തിങ്കളാഴ്ച നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് അവര്‍ സമരം പിന്‍വലിച്ചിട്ടുണ്ട്.

English summary
Classification of cinema theatres based on their facilities will be completed by October-end, Minister in charge of the Cinema portfolio K.B. Ganesh Kumar has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X