കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ ഇനി പട്ടാളത്തിന്റെ മുന്‍നിരയില്‍

  • By Nisha Bose
Google Oneindia Malayalam News

Australia-military
കാന്‍ബെറ: ആസ്‌ത്രേലിയന്‍ പട്ടാളത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിയ്ക്കാന്‍ തീരുമാനം. മുന്‍നിര ആക്രമണമുള്‍പ്പെടെ അപകടകരമായ പല ജോലികളില്‍ നിന്നും ആസ്‌ത്രേലിയന്‍ പട്ടാളം സ്ത്രീകളെ വിലക്കിയിരുന്നു. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഈ വിലക്ക് ഉണ്ടാകില്ല.

കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളെ പോലെ സ്ത്രീകളുടെ ശാരീരികക്ഷമത കണക്കാക്കിയായിരിക്കും അവരെ നിയമിക്കുകയെന്ന് പ്രതിരോധ മന്ത്രി സ്റ്റീഫന്‍ സ്മിത്ത് അറിയിച്ചു.

കഴിവുള്ളവര്‍ക്ക് പട്ടാളത്തില്‍ ചേരാന്‍ ലിംഗവിവേചനം ഒരു തടസ്സമാകരുകതെന്ന ആഗ്രഹമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചതെന്ന് സ്റ്റീഫന്‍ പറഞ്ഞു. ഇത് ഒരു സാംസ്‌കാരിക മാറ്റമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍പ് സ്ത്രീകള്‍ക്ക് പട്ടാളത്തിന്റെ 93 ശതമാനം പോസ്റ്റുകളില്‍ മാത്രമേ പ്രാതിനിത്യം ഉണ്ടായിരുന്നുള്ളൂ.

English summary
Australia will remove all gender barriers in its military over the next five years, opening up positions that had previously been considered too dangerous for women, including front-line combat roles, a minister said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X