കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വചതി കൂട്ടബലാത്സംഗക്കേസ്; 76 പേര്‍ കുറ്റക്കാര്‍

  • By Ajith Babu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായ വചതി കേസില്‍ 76പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുകയും നൂറോളം ഗ്രാമവാസികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. കുറ്റമാരോപിയ്ക്കപ്പെട്ട 269പേരില്‍ 76പേരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്.

പ്രതികളില്‍ ഒമ്പത് പേര്‍ക്കെതിരെ പീഡനക്കുറ്റവും 67 പേര്‍ക്കെതിരെ ഗ്രാമവാസികളെ അക്രമിച്ച കേസുമാണ് ചുമത്തിയിരുന്നത്. 19 വര്‍ഷം നീണ്ടുപോയ കേസിലെ 269 പ്രതികളില്‍ 54 പേര്‍ മരിച്ചിരുന്നു.
കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ്-വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സര്‍വീസില്‍ നിന്നും വിരമിച്ചവരാണ്.

1992 ജൂണ്‍ 20നാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവങ്ങള്‍ നടക്കുന്നത്. 155ഓളം വനംവകുപ്പ്-റവന്യൂ ഉദ്യോഗസ്ഥരും നൂറോളം പൊലീസുകാരും വചതി ആദിവാസഗ്രാമത്തില്‍ നടത്തിയ റെയ്ഡിലാണ്് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ചന്ദനക്കൊള്ള നടക്കുന്നുണ്ടെന്നാരോപിച്ചായിരുന്നു റെയ്ഡ്.

റെയ്ഡിനിടെ ഗ്രാമത്തിലെ യുവതികളെ പൊലീസ് വീടുകളില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി മരത്തില്‍ കെട്ടിയിടുകയും പിന്നീട് അവരെ പീഡിപ്പിയ്ക്കുകയുമായിരുന്നു. നൂറോളം ഗ്രാമവാസികളെ ക്രൂരമായി തല്ലിച്ചതച്ച അക്രമം സംസ്ഥാനരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

English summary
19 years after sensational 'Vachathi Case' in which 18 women were allegedly raped and nearly 100 villagers brutally beaten up by government officials, a court, Thursday, found 76 of 255 accused guilty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X