കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ മുതല്‍ ഇന്ത്യ വരെ ഓട്ടോയില്‍ ഒരു ട്രിപ്പ്

  • By Lakshmi
Google Oneindia Malayalam News

Sanjay Sharma in Rickshaw
ദില്ലി: ഓട്ടോറിക്ഷയെന്ന് കേള്‍ക്കുന്നത് തന്നെ ചിലര്‍ക്ക് അലര്‍ജിയാണ്, മൂന്നുചക്രത്തില്‍ കുടുകുടാ കുലുങ്ങിപ്പോകുന്ന ഓട്ടോ യാത്ര പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ യുകെയില്‍ ഐടി ഉദ്യോഗസ്ഥനായ 44കാരന്‍ സഞ്ജയ് ശര്‍മ്മയുടെ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്. ശര്‍മ്മയ്ക്ക് ഓട്ടോറിക്ഷയെന്നാല്‍ ജീവനാണ്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ എന്‍ജിനീറിങ് രംഗത്തെ അഭിമാനമാണ് ഓട്ടോറിക്ഷയെന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടുതന്നെയാണ് ലണ്ടനില്‍ നിന്നും ഇന്ത്യവരെ ഓട്ടോയില്‍ ഒരു യാത്രയായിക്കളയാമെന്ന് അദ്ദേഹം കരുതിയതും.

ഓട്ടോ പ്രേമിയായ ശര്‍മ്മയ്ക്ക് സ്വന്തമായി ഒരു ഓട്ടോറിക്ഷയുണ്ട്. ഫ്‌ളൈയിങ് റാണിയെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കാന്‍സര്‍ രോഗംമൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പണം സ്വരൂപിക്കുന്നതിനുവേണ്ടിയാണ് കഠിനവും സാഹസവും നിറഞ്ഞ 14രാജ്യങ്ങള്‍ താണ്ടിയുള്ള ഈ യാത്ര നടത്തിയതെന്ന് ശര്‍മ്മ പറയുന്നു.

യാത്രയ്ക്കായി ശര്‍മ്മയ്ക്ക് രണ്ട് സുഹൃത്തുക്കളെയും കിട്ടിയിരുന്നു. യാത്ര സുഖമമാക്കാനായി ഫ്‌ളൈയിങ് റാണിയുടെ സീറ്റുകള്‍ ആഡംബരപൂര്‍വമാക്കി, സുരക്ഷയ്ക്കായി ഹാഫ് ഡോറുകള്‍ ഫിറ്റുചെയ്തു, ബ്രേക്ക് സിസ്റ്റമൊക്കെ ശരിയാക്കി. എല്ലാ തയ്യാറായപ്പോള്‍ . റൂട്ടുകളൊക്കെ മനസിലാക്കി സംഘം യാത്ര തുടങ്ങുകയും ചെയ്തു.

യാത്രയിലുടനീളം തങ്ങള്‍ക്ക് നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് ശര്‍മ്മ പറയുന്നു. ചെല്ലുന്നിടത്തൊക്കെ ആളുകള്‍ ക മധുരപലഹാരങ്ങളും സഹായവും നല്‍കി. ചില പെട്രോള്‍ ബങ്കുകാര്‍ ഇന്ധനം ഫ്രീയായിനല്‍കി.

യാത്രയങ്ങനെ തുടരുന്നതിനിടെ ജോലി സംബന്ധമായ തിരക്കുകള്‍ കാരണം കൂട്ടത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ടര്‍ക്കിയിലും മറ്റൊരാള്‍ ഇറാനിലും ഇറങ്ങി. ശര്‍മ്മ ഏകനായി പിന്നെയും യാത്ര തുടര്‍ന്നു. ഏകദേശം 10.200 കിലോമീറ്ററുകള്‍ പിന്നിട്ട് ഒടുവില്‍ ദില്ലിയിലെത്തി.

ഇത്ര ദൂര്‍ഘയാത്രയിലും ഫ്‌ളൈയിംഗ് റാണി തന്നെ വളരെ സഹായിച്ചുവെന്നാണ് ശര്‍മ്മ പറയുന്നത്. ഒരു തവണമാത്രമേ വാഹനത്തിന്റെ ടയര്‍ പഞ്ചറായുള്ളുവത്രേ. കൂടാതെ ഈ വാഹനത്തിലായതിനാല്‍ പലരാജ്യങ്ങളില്‍ നിന്നും തനിക്ക് അനേകം സുഹൃത്തുക്കളെ ലഭിച്ചുവെന്നും ശര്‍മ്മ പറയുന്നു.

ശംബളമില്ലാത്ത അവധിയെടുത്താണ് യാത്രയ്ക്ക് പുറപ്പെട്ടതെങ്കിലും ഏകദേശം 40 ലക്ഷത്തോളം രൂപ ജനങ്ങളില്‍നിന്നും സമാഹരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ് ശര്‍മ്മ. യാത്രയില്‍ ഇറാനിലേയും ഇന്ത്യയിലേയും റോഡുകളില്‍ കുറച്ച് പ്രയാസം അനുഭവപ്പെട്ടതൊഴിച്ചാല്‍ വേറെ കുഴപ്പമില്ലെന്നാണ് ശര്‍മ്മയുടെ അഭിപ്രായം. എന്തായാലും താമസിയാതെ ഈ ഓട്ടോയാത്രയുടെ പേരില്‍ ശര്‍മ്മയെത്തേടി റെക്കോര്‍ഡുകള്‍ എത്തിയേക്കും.

English summary
A three-wheeled rickshaw hardly seems the vehicle of choice for travelling thousands of kilometers and crossing 14 countries,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X