മുണ്ടശേരി ആരെയൊക്കെയോ ഭയന്നു: സിസ്റ്റര്‍
മാഷ് അവസാനനാളുകളില്‍ വലിയ ആന്തരിക സംഘര്‍ഷം അനുഭവിക്കുന്നതായി തോന്നിയിട്ടുണ്ടെന്നു സിസ്റ്റര്‍ പറയുന്നു. ഭയം തൊട്ടുതീണ്ടിയിട്ടില്ലാത്ത അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നുണ്ടായിരുന്നു. സഭയുമായും വൈദികരുമായും സാമീപ്യം പുലര്‍ത്തുന്നതിനെ ആരൊക്കെയോ എതിര്‍ത്തിരുന്നു.
അന്ത്യനിമിഷത്തില്‍ ഭാര്യയോടും മക്കളോടുമൊപ്പം താനും മാഷിന്റെ സമീപം പ്രാര്‍ഥനകളോടെയുണ്ടായിരുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. അന്ത്യകൂദാശ സ്വീകരിച്ചാണ് അദ്ദേഹം മരിച്ചത്. മരണവിവരമറിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ വന്നതു കൈയില്‍ ചുവന്ന തുണിയുമായിട്ടായിരുന്നു. അവരതു മൃതദേഹത്തില്‍ പുതപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അദ്ദേഹം കത്തോലിക്കനായാണ് മരിച്ചതെന്ന് അറിയിച്ചു. അപ്പോള്‍ കുറച്ചുകഴിഞ്ഞ് തുണി മാറ്റാമെന്നാണ് അവര്‍ പറഞ്ഞത്- സിസ്റ്റര്‍ പറയുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്ന മുണ്ടശേരി തികഞ്ഞ മതവിശ്വാസിയായാണു മരിച്ചതെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാകുമെന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതിന് മുമ്പ് തുരുവമ്പാടി എംഎല്‍എയായിരുന്ന മത്തായിചാക്കോയുടെ കൂദാശ സ്വീകരണവും വിവാദമായിരുന്നു.
ആദ്യപേജില്‍












Click it and Unblock the Notifications