Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്തായി ചാക്കോ വിവാഹിതനായത് സഭാരീതിയില്‍

കോഴിക്കോട്‌: സിപിഎം നേതാവും മുന്‍ എം.എല്‍.എ.യുമായ മത്തായിചാക്കോ രോഗീലേപനശുശ്രൂഷ മാത്രമല്ല വിവാഹ കൂദാശയും കത്തോലിക്കാ വിശ്വാസപ്രകാരം സ്വീകരിച്ചിട്ടുണ്ടെന്നു താമരശേരി രൂപതാ അധികൃതര്‍ വ്യക്‌തമാക്കി.

ഇതിന്റെ രേഖകളും അവര്‍ ഹാജരാക്കി. മത്തായി ചാക്കോ രോഗീലേപനം സ്വീകരിച്ചു എന്ന്‌ ബിഷപ്‌ പറഞ്ഞതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചതിനാലാണ്‌ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും പറഞ്ഞു.

പാര്‍ട്ടി ഓഫിസിലോ മറ്റോ ആദ്യം വിവാഹിതനായ അദ്ദേഹവും ഭാര്യയും 1992 ആഗസ്ത്‌ 20 ന്‌ തമ്മനത്തെ സെന്റ്‌ ജൂഡ്‌ പള്ളിയില്‍വെച്ചാണ്‌ ആശീര്‍വാദം സ്വീകരിച്ചത്‌. ഫാദര്‍ സെബാസ്റ്റ്യന്‍ മാണിക്കത്താണ്‌ ദന്പതിമാരെ ആശീര്‍വദിച്ചത്‌.

ഇത്‌ സംബന്ധിച്ച്‌ സര്‍ട്ടിഫിക്കറ്റും നല്‍കിയതാണ്‌. പിന്നീട്‌ അവരുടെ മകന്‌ മാമോദീസ നല്‍കുകയും ചെയ്തിരുന്നു. അപേക്ഷ നല്‍കാതെ ഇതൊന്നും നടക്കാറില്ല. തുറന്ന പുസ്തകംപോലെ മാന്യമായ കമ്യൂണിസ്റ്റ്‌ ജീവിതം നയിച്ച മത്തായിചാക്കോയുടെ ജീവിതത്തില്‍ പാര്‍ട്ടി സെക്രട്ടറി അറിയാത്ത പലതുമുണ്ട്‌- താമരശ്ശേരി രൂപതയുടെ മീഡിയാ ഡയറക്ടര്‍ ഫാദര്‍ ജയിംസ്‌ കുഴിമറ്റത്തില്‍ പറഞ്ഞു.

മത്തായിചാക്കോ രോഗീലേപന ശുശ്രൂഷ സ്വീകരിച്ചെന്ന സത്യത്തെ പാര്‍ട്ടി എന്തിനു ഭയക്കുന്നു എന്ന്‌ വ്യക്തമാക്കണം. ക്രൈസ്തവസഭയുടെ ഏഴു കുദാശകളില്‍ പലതും സ്വീകരിച്ച ഒരു വ്യക്തി എങ്ങനെയാണ്‌ മതാത്മകമായല്ല ജീവിച്ചതെന്ന്‌ ചിലര്‍ പരസ്യമായി പ്രസംഗിക്കുന്നത്‌?

വസ്തുതകള്‍ക്ക്‌ പുറംതിരിഞ്ഞുനിന്ന്‌ സ്ഥാപിത താത്‌പര്യം സംരക്ഷിക്കാനും കത്തോലിക്കാ സഭയില്‍ ഭിന്നിപ്പുണ്ടാക്കാനും സിപിഎം നടത്തുന്ന ഹീനമായ നീക്കം മാത്രമാണിത്‌. കൂദാശ സ്വീകരിക്കുന്നത്‌ നിന്ദ്യമായി കാണുന്ന പാര്‍ട്ടിക്ക്‌ എങ്ങനെ മതവിശ്വാസത്തോട്‌ കൂറുപുലര്‍ത്താന്‍ കഴിയും- അദ്ദേഹം ചോദിച്ചു.

രഹസ്യമായി മതസ്ഥാപനങ്ങളില്‍ പോവുകയും മതമേലധ്യക്ഷന്മാരെ കണ്ട്‌ പുകഴ്ത്തുകയും പരസ്യമായി താറടിക്കുകയും ചെയ്യുന്നത്‌ സിപിഎമ്മിന്റെ ഭരണപരാജയവും ഗ്രൂപ്പുപോരും മറച്ചുവെക്കാന്‍ മാത്രമാണ്‌. മതവിശ്വാസികളുടെ കാര്യം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ കഷ്ടമാണെന്നു മത്തായി ചാക്കോയുടെ ജീവിതം വ്യക്‌തമാക്കുന്നു.

താമരശ്ശേരി രൂപതയ്ക്ക്‌ യാതൊരു രാഷ്ട്രീയതാത്‌പര്യവും ഇല്ല. ക്രിസ്ത്യ‍ന്‍ സമുദായത്തെ അടച്ചാക്ഷേപിക്കുകയും താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ അധിക്ഷേപിക്കുകയും ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണം- അദ്ദേഹം ആവശ്യപ്പെട്ടു.

രോഗീലേപനം സ്വീകരിച്ചതു ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴായിരുന്നു. ബന്ധുക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണു ചെയ്‌തത്‌. ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത്‌ ആരെയൊക്കെയോ വിറളി പിടിപ്പിച്ചിരിക്കുകയാണ്‌.

ഇന്നേവരെ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തിയ നുണപ്രചാരണങ്ങളുടെ മറുവശം വെളിച്ചത്തുവന്നതിന്റെ ഭയപ്പാടാകാം ഇതിന്റെ പിന്നിലെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാദര്‍ ബെന്നി മുണ്ടനാട്ട്‌ എന്നിവര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+