മുണ്ടശേരി അന്ത്യകൂദാശ കൈക്കൊണ്ടു: സിസ്റ്റര്‍
തൃശൂര്‍: അടിയുറച്ച് കമ്യൂണിസ്റ്റുകാരനും ഇഎംഎസ് മന്ത്രിസഭയില്‍ വിദ്യാശ്യാസമന്ത്രിയുമായിരുന്ന പ്രൊഫസര്‍ ജോസഫ് മുണ്ടശേരി മരണത്തിന് മുമ്പ് അന്ത്യകൂദാശ കൈക്കൊണ്ടുവെന്ന് വെളിപ്പെടുത്തല്‍. തൃശൂരിലെ ലൂര്‍ദ്ദ് മാതാ കോണ്‍വെന്റിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മോണിക എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍.
തൃശൂര്‍ രൂപയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ കത്തോലിക്കാ സഭയിലാണ് സിസ്റ്ററിന്റെ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുണ്ടശേരി മാഷ് ദൈവവിശ്വാസത്തോടെയാണ് മരിച്ചതെന്നാണ് സിസ്റ്റര്‍ പറയുന്നത്.
ഒരിക്കല്‍ കോണ്‍വെന്റിലേയ്ക്ക് വൈക്കോലം നെല്ലും വാങ്ങാന്‍ മുണ്ടശേരിയുടെ വീട്ടില്‍ പോയെന്നും അന്നുമുതല്‍ ആ കുടുംബവുമായി സൗഹൃദം തുടങ്ങിയെന്നും പിന്നീട് മുണ്ടശേരിയുമായും സൗഹൃദം സ്ഥാപിച്ചെന്നും സിസ്റ്റര്‍ പറയുന്നു.
ഒരിക്കല്‍ സിസ്റ്റര്‍ മാഷിനോട് കുമ്പസരിച്ചുകൂടേയെന്ന് ചോദിച്ചത്രേ. അപ്പോള്‍ ഇപ്പോള്‍ വേണ്ട, പറയാമെന്നായിരുന്നുവത്രേ മാഷിന്റെ മറുപടി. പിന്നീട് ഏഴാമത്തെയാഴ്ച സിസ്റ്റര്‍ ഇതിനെക്കുറിച്ച് വീണ്ടും ചോദിച്ചു. മാഷ് കുമ്പസരിക്കാന്‍ തയ്യാറാണെങ്കില്‍ കുണ്ടുകുളം പിതാവ് വരാമെന്നു പറഞ്ഞകാര്യം അറിയിക്കുകയും ചെയ്തു. ആരായാലും മതി. പട്ടം കിട്ടിയ ഏതെങ്കിലും അച്ചന്‍ എന്നായിരുന്നുവത്രേ മാഷിന്റെ പ്രതികരണം.
രണ്ടുദിവസം കഴിഞ്ഞ്, ലൂര്‍ദ് പള്ളിയില്‍ വികാരിയായിരുന്ന ഫാദര്‍ ജോസഫ് കാക്കശേരി, മുണ്ടശേരി മാഷിന്റെ വീട്ടിലെത്തി. ഏതാനും നിമിഷം അച്ചനും മാഷും മുറിയില്‍ ചെലവഴിച്ചു. അനുരഞ്ജനത്തിന്റെ കൂദാശ അദ്ദേഹം സ്വീകരിച്ചു. വൈദികനെ സ്വീകരിക്കാന്‍ മാഷിനു വലിയ ഉത്സാഹമായിരുന്നു. രാവിലെ കുളിച്ചൊരുങ്ങി വെള്ള ഷര്‍ട്ടിട്ട് മാഷ് കാത്തുനില്‍ക്കുകയായിരുന്നു. കുര്‍ബാന സ്വീകരണം മാസത്തിലൊരിക്കല്‍ എന്ന നിലയില്‍ തുടര്‍ന്നു-സിസ്റ്റര്‍ പറയുന്നു.
അടുത്ത പേജില്‍












Click it and Unblock the Notifications