കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള വിളി; സഭ സ്തംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം ഇടമലയാര്‍ കേസില്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച സംഭവത്തില്‍ നിയമസഭ സ്തംഭിച്ചു. ശ്യൂനവേളയില്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കാനുള്ള വിശദീകരണം കേള്‍ക്കാനുള്ള അവകാശം പ്രതിപക്ഷത്തിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്തതാണെന്നും അതിനാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു. ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേതുടര്‍ന്ന് സഭ ചൊവ്വാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

English summary
The opposition-led LDF disrupted the assembly proceedings alleging that former minister R Balakrishna Pillai undergoing jail term had called the private secretary of the chief minister. The speaker soon completed the official proceedings and adjourned the assembly for the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X