ശോഭയ്ക്ക് പെണ്‍വാണിഭത്തില്‍ പങ്കുണ്ട്
പറവൂര്‍: കൊച്ചി: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ പൊലീസ് മുമ്പാകെ താന്‍ കീഴടങ്ങിയതാണെന്നു മുഖ്യപ്രതി ശോഭ ജോണ്‍. കേസിലെ തന്റെ പങ്ക് ഉദ്യോഗസ്ഥര്‍ക്കറിയാം. പെണ്‍കുട്ടിയെ കൈമാറിയവരുടെ പേരുവിവരങ്ങള്‍ വിളിച്ചു പറയും. പൊലീസ് മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും പേരു വെളിപ്പെടുത്തുമെന്ന് അവര്‍ അറിയിച്ചു.
ഇതിനിടെ പീഡനക്കേസിലെ പങ്ക് ശോഭ ജോണ്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതിനിടെ ബാംഗ്ലൂരില്‍ പിടിയിലായ ശോഭ ജോണിനെ കൊച്ചിയില്‍ എത്തിച്ചു. ശോഭയ്‌ക്കൊപ്പം പിടിയിലായ ബച്ചു റഹ്മാന്‍ ഉള്‍പ്പെടെ നാലു പേരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നു പൊലീസ് അറിയിച്ചു. വരാപ്പുഴ കേസിലെ മുഖ്യപ്രതിയാണു ശോഭ ജോണ്‍.
ഒട്ടേറെ പെണ്‍വാണിഭ കേസുകളില്‍ പ്രതിയും തന്ത്രി കേസിലെ മുഖ്യപ്രതിയുമായ ശോഭ ജോണ്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് വരാപ്പുഴ പെണ്‍വാണിഭം നടന്നത്. പറവൂര്‍ വാണയക്കാട് 14കാരിയെ പീഡനത്തിനിരയാക്കിയ കേസിലും ശോഭ ജോണിനു പങ്കുണ്ടെന്നു കരുതുന്നു.
വരാപ്പുഴയില്‍ വീട് വാടകയ്ക്ക് എടുത്താണ് ശോഭ ജോണ്‍ പെണ്‍വാണിഭം നടത്തിയത്. കാസര്‍ഗോഡ് സ്വദേശിനിയായ പതിനാറുകാരിയെയാണ് വരാപ്പുഴയില്‍ വാണിഭത്തിനുപയോഗിച്ചത്.












Click it and Unblock the Notifications