പെണ്‍കുട്ടിയെ ഉന്നതര്‍ക്ക് നല്‍കിയെന്ന് ശോഭ ജോണ്‍

ഇവരെ നേരില്‍ കാണിച്ചാല്‍ വരാപ്പുഴ കേസിലെ പെണ്‍കുട്ടി തിരിച്ചറിയുമെന്നാണു ശോഭയുടെ മൊഴി.
ശോഭ പറഞ്ഞ പ്രമുഖരുടെ ചിത്രങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ചു തിരിച്ചറിയാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
വരാപ്പുഴ കേസിലെ പെണ്‍കുട്ടിയെ താന്‍ ഒരു ലക്ഷം രൂപയ്ക്കാണു മാതാപിതാക്കളില്‍ നിന്നു വാങ്ങിയതെന്നു ശോഭാജോണ്‍ കോടതിയില്‍ പറഞ്ഞു.
ആലുവ കോടതി റിമാന്‍ഡു ചെയ്ത ശോഭയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി റൂറല്‍ എസ്പി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം മൊഴികളുടെ നിജസ്ഥിതി അന്വേഷിക്കാനാണു പൊലീസിന്റെ നീക്കം. വരാപ്പുഴ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി ശോഭാജോണ്‍, കൂട്ടാളികളായ ബച്ചു റഹ്മാന്‍, അനില്‍കുമാര്‍ (കേപ്പ് അനി) എന്നിവരെ ഒക്ടോബര്‍ 21 വരെയാണു കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
സിഐ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണു ബാംഗ്ലൂരില്‍ നിന്നു ശോഭയെയും ബച്ചു റഹ്മാനെയും കഴിഞ്ഞ ദിവസം പിടികൂടിയത്. തന്ത്രിക്കേസിലും ഇവര്‍ മൂന്നുപേരും പ്രതികളാണെങ്കിലും ശോഭയും അനിലും ഒളിവില്‍ പോയതിനാല്‍ കേസ് വിഭജിച്ചാണു വിചാരണ തുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഇവരെ രണ്ടുപേരെയും ഇപ്പോള്‍ വിചാരണ ചെയ്യില്ല.
എന്നാല്‍ ബച്ചു റഹ്മാനെ ജില്ലാ അഡീ.അസിസ്റ്റന്റ് സെഷന്‍സ് കോടതി മുന്‍പാകെ വിചാരണ ചെയ്യും. ഹൃദയസംബന്ധമായ അസുഖമാണെന്നു കോടതിയെ അറിയിച്ചാണു ബച്ചു വിചാരണ നടപടികളില്‍ നിന്ന് ഇതുവരെ വിട്ടുനിന്നത്. ഈ സാഹചര്യത്തില്‍ ബച്ചു റഹ്മാന്‍ വിചാരണയ്ക്കു തുടര്‍ന്നു ഹാജരാവേണ്ടി വരും.












Click it and Unblock the Notifications