അദ്വാനിയുടെ തേരോട്ടം തുടരുന്നു

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗുരുതരമായ അഴിമതിയാരോപണങ്ങളും കള്ളപ്പണ വിഷയവുമെല്ലാം യാത്രയിലെ പ്രധാന വിഷയങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ ശ്രമം.
മുപ്പത്തിയെട്ട് ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന യാത്രയിലൂടെ രാജ്യത്തെ വലിയൊരു വിഭാഗം ജനത്തെ നേരില്‍ കാണുകയാണ് ജനചേതന യാത്രയെന്ന് പേരിട്ടിട്ടുള്ള രഥയാത്രയിലൂടെ അദ്വാനി ശ്രമിയ്ക്കുന്നത്.
ഉത്തര്‍പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജയപ്രകാശ് നാരായണന്റെ ജന്മനാടായ സിതാബ്ദിയാറ ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച യാത്ര 18 സംസ്ഥാനങ്ങളിലും ചില കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് നവംബര്‍ 20 ന് ദില്ലിയിലെ രാംലീലാ മൈതാനത്ത് സമാപിക്കും. അപ്പോഴേക്കും രഥയാത്ര 12,000 കിലോമീറ്ററുകള്‍ പിന്നിട്ടിരിയ്ക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. രഥയാത്രയില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റിലി, സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവരും പങ്കെടുക്കും.












Click it and Unblock the Notifications