കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളെജിലെ വഴിവിട്ട പ്രവേശനത്തിലൂടെ വിവാദനായകനായി മാറിയ നിര്‍മല്‍ മാധവിനെ മലപ്പുറം പട്ടിക്കാട്ട് പട്ടിക്കാട്ട് എംഇഎ സ്വാശ്രയ എന്‍ജിനീയറിങ് കോളെജിലേക്കു മാറ്റി പ്രശ്‌നമൊതുക്കുമെന്ന് സൂചന. കോഴിക്കോട് ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. വിദഗ്ധ സമിതിയുമായി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കൂ.
കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായ നിര്‍മല്‍ മാധവിന്റെ പ്രവേശനത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തിയതോടെ പ്രശ്‌നം ചൂടുപിടിച്ചത്.
ഏതു സെമസ്റ്ററിലേക്കായിരിക്കും പ്രവേശനം എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഇക്കാര്യം ഇന്നു നിര്‍മല്‍ മാധവുമായി സംസാരിച്ചു തീരുമാനിക്കും. രണ്ട് സെമസ്റ്റര്‍ സ്ഥാനക്കയറ്റം നല്‍കിയാണ് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളെജില്‍ നിര്‍മല്‍ പ്രവേശനം നേടിയത്. പ്രവേശനം ചട്ടംലംഘിച്ചാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. നിര്‍മലിന്റെ കോളെജ് മാറ്റത്തെ എസ്എഫ്‌ഐ എതിര്‍ക്കില്ലെന്നാണ് സൂചന.
അതേസമയം കോളെജ് മാറ്റുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തന്നോട് ഇത് ആരും സംസാരിച്ചിട്ടില്ലെന്നും നിര്‍മല്‍ മാധവ് പ്രതികരിച്ചു.
The state government is thinking of admitting the controversial student Nirmal Madhav to another self financing college to blunt the SFI agitation spreading across the state. Sources said the government was also considering admitting Nirmal Madhav to third semester instead of fifth semester