അണ്ണാ ഹസാരെ അനുയായികള്‍ക്ക് വീണ്ടും മര്‍ദനം

പ്രശാന്ത് ഭൂഷണെ മര്‍ദിച്ചവരെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണു വീണ്ടും മര്‍ദ്ദനമുണ്ടായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ നാല്‍പ്പതോളം ഭഗത്സിംഗ് ക്രാന്തി സേന, ശ്രീരാം സേന പ്രവര്‍ത്തകര്‍ കോടതി മുറ്റത്തു തടിച്ചുകൂടിയിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതികളെ റിമാന്‍ഡ് ചെയ്ത വിവരമറിഞ്ഞതോടെ സേനാ പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. പ്രതികള്‍ക്കെതിരേ പ്ലക്കാഡുകളുമേന്തിനിന്ന ഹസാരെ അനുയായികളാണ് ആക്രമിക്കപ്പെട്ടത്.
ഭൂഷണെ ആക്രമിച്ച 'ഭഗത്സിംഗ് ക്രാന്തിസേന'യുടെ രണ്ടു പ്രവര്‍ത്തകരെയും ശ്രീരാം സേനയിലെ ഒരാളെയുമാണ് വ്യഴാഴ്ച റിമാന്‍ഡ് ചെയ്തത്. അതേസമയം ശ്രീരാംസേനയെ നിരോധിക്കണമെന്നു പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ടാണു അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് തള്ളിക്കയറിയ രണ്ട് യുവാക്കള്‍ ഭൂഷണെ ക്രൂരമായി മര്‍ദിച്ചത്. യുവാക്കള്‍ അദ്ദേഹത്തിന്റെ മുഖത്തടിയ്ക്കുകയും കസേരയില്‍ നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. താഴെ വീണ പ്രശാന്ത് ഭൂഷണെ യുവാക്കളിലൊരാള്‍ ചവിട്ടുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശമാണ് ഇവരെ പ്രകോപിപ്പിച്ചത്.












Click it and Unblock the Notifications