Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവെയ്പ്പ് റിപ്പോര്‍ട്ട് വെറും തട്ടിപ്പ്: വിഎസ്

VS Achuthanandan
കോഴിക്കോട്: കോഴിക്കോട് വെടിവെയ്പ്പിനെക്കുറിച്ചുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയേയും സര്‍ക്കാരിനെയും ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് ജനങ്ങളും സമരസമിതിയും പുച്ഛത്തോടെ തള്ളിക്കളയും-വിഎസ് പറഞ്ഞു.

എസ്എഫ്‌ഐക്കാരെയും ഇടത് വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരെയും ബോധപൂര്‍വം കേസില്‍ കുടുക്കിയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരും. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ച അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ രണ്ടാംഘട്ട സമരം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട് വെടിവെപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് സര്‍ക്കാരിന് നല്‍കിയത്. എസ്.എഫ്.ഐ സമരത്തിനു നേരെ വെടിവെയ്ക്കാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടിയൊന്നും ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടില്ല. വെടിവെപ്പിനെത്തുടര്‍ന്ന് ആര്‍ക്കും ഒരു പരിക്കും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കാത്തതിനാല്‍ അവര്‍ക്കു നേരെയല്ല വെടിവെച്ചതെന്നുറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംഭവസ്ഥലത്തെ സാഹചര്യം അത്യന്തം സംഘര്‍ഷഭരിതമായിരുന്നു. ജനക്കൂട്ടം അക്രമാസക്തരായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ ആസ്പത്രിയിലേക്കു കൊണ്ടുപോകാന്‍ പോലും സാധിക്കുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എ.സി. രാധാകൃഷ്ണ പിള്ള വെടിവെച്ചത്. വെടിവെപ്പിനെ ന്യായീകരിയ്ക്കുന്നുണ്ടെങ്കിലും അതിന് ശേഷം രാധാകൃഷ്ണ പിള്ള മാധ്യമങ്ങളോട് സംസാരിച്ചത് തെറ്റാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+