ആലിംഗനക്കേസില്‍ പൊലീസ് തോറ്റു

സഹപ്രവര്‍ത്തകയായ യുവതിയെ സമ്മതമില്ലൊത ആലിംഗനം ചെയ്ത കേസില്‍ ചെന്‍ സോങ്ഹാവോയെന്നയാളെയാണ് 28 വര്‍ഷത്തിനു ശേഷം ചൈനീസ് പൊലീസ് കുടുക്കിയത്.
സംഭവം നടക്കുന്ന കാലത്ത് രാജ്യത്തെ നിയമമനുസരിച്ച് സദാചാരവിരുദ്ധ കേസുകളില്‍ തൂക്കിക്കൊല്ലാനുള്ള വകുപ്പ് വരെയുണ്ടായിരുന്നു. ഇതറിയാമായിരുന്ന ചെന്‍ യുവതിയുടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചയുടനെ നാട്ടില്‍ നിന്നും മുങ്ങി. പിന്നീടുള്ള കാലം ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ ഒളിച്ചു താമസിയ്ക്കുകയായിരുന്നു ഇയാള്‍.
1997ല്‍ ചൈനയില്‍ ക്രിമിനല്‍ നിയമം പരിഷ്‌കരിച്ചപ്പോള്‍, ആലിംഗനക്കേസ് ശിക്ഷിക്കപ്പെടാവുന്ന കുറ്റമല്ലാതായെങ്കിലും കേസ് എഴുതിത്തള്ളാന്‍ കഴിയാത്തതു കൊണ്ട് പൊലീസ് അന്വേഷണം തുടര്‍ന്നു.
ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ ശക്തമായ ചുഴലിക്കാറ്റ് ഉണ്ടായതിനെത്തുടര്‍ന്നു, ഈ മാസമാദ്യം ചെന്‍ ഹിനാന്‍ പ്രവിശ്യയില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്. എന്നാല്‍ സംഭവത്തിലെ ആന്റി ക്ലൈമാക്‌സ് ഇവിടെയാണ് തുടങ്ങിയത്.
കേസിനാസ്പദമായ സംഭവമുണ്ടായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിക്കാരിയും പ്രതിയും വിവാഹം കഴിച്ച കാര്യം പൊലീസറിയുന്നത് ഇപ്പോള്‍ മാത്രം. ദമ്പതിമാര്‍ക്ക് രണ്ടാണ്‍മക്കളും ഒരു മകളുമായി സുഖജീവിതം നയികക്കുകയാണെന്നും പൊലീസിന് മനസ്സിലായി. പഴയ വില്ലന്‍ ജീവിതത്തിലെ നായകനായി മാറിയപ്പോള്‍ പരാതിയില്ലെന്ന് സ്ത്രീ ബോധിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിയെ വിട്ടയക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് പൊലീസ്.












Click it and Unblock the Notifications