സെന്‍സെക്‌സ് നേരിയ നഷ്ടത്തില്‍, റിലയന്‍സിന് തിരിച്ചടി

താരതമ്യേന മികച്ച രണ്ടാം പാദഫലം പുറത്തുവിട്ട റിലയന്‍സാണ് തിരിച്ചടിയേറ്റ കമ്പനികളില്‍ ഒന്ന്. സെന്‍സെക്‌സില്‍ 11 ശതമാനം വിപണി മൂലധനമുള്ള കമ്പനിയുടെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ നിക്ഷേപകര്‍ തിടുക്കം കാട്ടി. മിന്റ് ഇന്‍വെസ്റ്റ്‌മെന്റില്‍ വന്ന ഒരു വാര്‍ത്തയാണ് റിലയന്‍സിന് തിരിച്ചടിയായത്.
എണ്ണ പര്യവേഷണ പരിപാടികള്‍ റിലയന്‍സ് നിര്‍ത്തിവയ്ക്കാന്‍ പോവുന്നുവെന്ന സൂചനകളാണ് നിക്ഷേപകരെ അങ്കലാപ്പിലാക്കിയത്. 866.80 രൂപയില്‍ ഓപണ്‍ ചെയ്ത ഓഹരി 830 വരെ താഴ്ന്നതിനുശേഷം 33.60 പോയിന്റ് നഷ്ടത്തില്‍ 833.20ലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, റിലയന്‍സ് കാപ്പിറ്റല്‍, ഹിന്ദ് പെട്രോള്‍ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റത്. അതേ സമയം ജെയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡ് 20 ശതമാനത്തോളം നേട്ടമാണ് ഒരൊറ്റ ദിവസം കൊണ്ടുണ്ടാക്കിയത്. 50.60ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 60.60ല്‍ അപ്പര്‍ സീല്‍ ലോക്കായി. ജയപ്രകാശ് പവര്‍ വെന്‍ച്വറും പെട്രോനെറ്റ് എല്‍ എന്‍ജിയും ക്രോംപ്റ്റണ്‍ ഗ്രീവ്‌സും ടാറ്റാ മോട്ടോര്‍സും അഞ്ചുശതമാനത്തോളം മുന്നോട്ടുകയറി. ഓട്ടോ, ബാങ്കിങ്, എഫ്എംസിജി മേഖലകള്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications