വാളകം സംഭവം അപകടമല്ല?

അതേസമയം തന്നെ ആരോ കാറില്‍ നിന്ന് തള്ളിയിട്ടതാണെന്ന് അധ്യാപകന്‍ കൃഷ്ണകുമാര്‍ വ്യക്തമാക്കി. സംഭവ ദിവസം ആദ്യം കൃഷ്ണകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ വച്ച് അധ്യാപകന്‍ തന്നെ പരിശോധിച്ച ഡോക്ടര്‍ വിജയശ്രീയോട് കാറില്‍ നിന്ന് തന്നെ തള്ളിയിട്ടുവെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ഇതോടെ വാളകം സംഭവം അപകടമാണെന്ന പൊലീസിന്റെ വാദത്തിന് നിലനില്‍പ്പില്ലാതായിരിക്കുകയാണ്. സംഭവ ദിവസം രാത്രി 10.10ന് നിലമേല്‍ നിന്ന് ഭാര്യയോട് ഫോണില്‍ സംസാരിച്ച അധ്യാപകനെ 10.35ഓടെ വാളകത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലമേല്‍ നിന്ന് അധ്യാപകന്‍ കാറിലാണോ ബസിലാണോ വാളകത്ത് എത്തിയതെന്ന കാര്യം മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. സംഭവത്തിലുള്‍പ്പെട്ടുവെന്നു കരുതുന്ന വെളുത്ത ആള്‍ട്ടോ കാര്‍ കണ്ടെത്തുന്നതോടെ കേസിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി തെക്കന്‍ കേരളത്തിലെ ആയിരത്തോളം കാറുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇടമുളയ്ക്കല്‍ അസുരമംഗലത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ കാര്‍ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ ഫോറന്‍സിക് പരിശോധന നടത്തി. പിന്നീട് കാര്‍ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് കേരള കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോബ് അഞ്ചലാണ്. ജോബിനെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ കാറിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും മന്ത്രി ഗണേഷ്‌കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി
രഞ്ജിത്തിന്റെ പേരിലാണെന്ന് പൊലീസ് അറിയിച്ചു. ഒരുവര്‍ഷം മുമ്പാണ് ജോബിന് രഞ്ജിത്ത് കാര്‍ വിറ്റത്.












Click it and Unblock the Notifications