വരാപ്പുഴ പീഡനം: ശോഭയുടെ ഇടനിലക്കാര്‍ ഒളിവില്‍
കൊച്ചി: വരാപ്പുഴ പെണ്‍വാണിഭത്തില്‍ പെണ്‍കുട്ടിയെ ഉന്നതര്‍ക്ക് കാഴ്ചവെയ്ക്കാനായി ശോഭ ജോണിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ബാങ്ക് മാനേജരും ഭാര്യയും ഒളിവില്‍.
ശോഭ ജോണ്‍ പിടിയിലായതോടെ തിരുവനന്തപുരം സ്വദേശികളായ ഇവര്‍ പോലീസിനെ വെട്ടിച്ച് ബാംഗ്ലൂരിലേക്ക് കടന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പ്രതിപ്പട്ടികയിലുള്‍പ്പെട്ട ബാങ്ക് മാനേജര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ബാംഗ്ലൂര്‍ അല്സൂര്ലേക്കിലെ ഒരു ഫഌറ്റില്വച്ചാണ് പെണ്‍കുട്ടിയെ ഒട്ടേറെപ്പേര്‍ക്ക് കാഴ്ചവച്ചത്. ശോഭ ജോണിനെ ഇവിടെയെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. കര്‍ണാടകക്കാരും ഹിന്ദിക്കാരുമുള്പ്പെടെ ഒട്ടേറെപേര്‍ ഇവിടെവച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനിടെ കേസില്‍ കായംകുളം സ്വദേശിയായ ഗോപി എന്ന ബിസിനസുകാരനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ശോഭ ജോണിന്റെ ഇടനിലക്കാരിയായ രാധാലക്ഷ്മി മുഖാന്തരമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ശോഭ ജോണ്‍ പിടിയിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ നിര്‍ണായക വഴിത്തിരിവുകളൊന്നും ഉണ്ടാക്കാന്‍ പോലീസിനു കഴിയാത്തത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഒട്ടേറെ ഫോണ്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുള്ള എട്ടു പോക്കറ്റ് ഡയറികളും ആറ് സിം കാര്‍ഡുകളും ലഭിച്ചിട്ടും പത്തോളം പേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാനായത്.
ശോഭ ഉന്നതര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാത്തത് ഇതുമായി ചേര്‍ത്ത് വായിക്കപ്പെടുകയാണ്.
ശോഭ ജോണിനെയും ബെച്ചു റഹ്മാനെയും കൂട്ടാളികളെയും പിടികൂടിയ പറവൂര്‍ സി.ഐ. അബ്ദുള്‍ സലാമിനെ അന്വേഷണച്ചുമതലയില്‍ നിന്നും ആദ്യമേ തന്നെ മാറ്റിയതോടെ അന്വേഷണത്തിന്റെ ഗതിമാറിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടികള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications