എന്തുകൊണ്ട് ഗീലാനി ചര്‍ച്ചയ്ക്ക് വരുന്നു?

അതേ സമയം ഇതിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായുള്ള മധ്യവര്‍ത്തികളായ ദിലീപ് പഡ്‌ഗോക്കറും രാധാ കുമാറും എംഎം അന്‍സാരിയും കേന്ദ്രഗവണ്‍മെന്റിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു തൊട്ടുപിറകെയാണ് ഗീലാനിയുടെ ഓഫര്‍ വന്നത്.
നിരവധി സന്ദര്‍ശനത്തിലൂടെ കശ്മീര്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകളികളില്‍ ചില പൊളിച്ചെഴുത്തുകള്‍ നടത്താന്‍ കേന്ദ്രസംഘത്തിനു സാധിച്ചിട്ടുണ്ട്. മധ്യവര്‍ത്തികള്‍ മുന്നോട്ടുവച്ച 'രാഷ്ട്രീയ മാറ്റത്തിന്'കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ കശ്മീരിലെ ഓരോ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന സംവിധാനം നിലവില്‍ വരും. ഇത് ഒരു പരിധിവരെ 'സ്വയംഭരണ'ത്തിനു സമാനവുമായിരിക്കും. ഈ പശ്ചാത്തലത്തില്‍ പുറന്തള്ളപ്പെട്ടുപോവുമെന്ന് ഹുര്‍റിയത്തിന് ആശങ്കയുണ്ട്.
കഴിഞ്ഞ കുറെ മാസങ്ങളായി കശ്മീര്‍ താഴ്‌വരയില്‍ ഹുര്‍റിയത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയാണ്. പ്രഖ്യാപിക്കുന്ന സമരങ്ങളോടൊന്നും ജനങ്ങളുടെ ഭാഗത്തുനിന്നുവേണ്ടത്ര സഹകരണമുണ്ടാവുന്നില്ല. ഇതായിരിക്കാം കടുത്ത നിലപാടുകളില്‍ വിട്ടുവീഴ്ച നടത്താന്‍ ഗീലാനിയെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്.












Click it and Unblock the Notifications