ട്രിപ്പോളി: വിമതരുടെ രോഷത്തിനിരയായി വധിയ്ക്കപ്പെട്ട ലിബിയയുടെ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ കബറടക്കം ചൊവ്വാഴ്ച നടത്തിയേക്കുമെന്ന് സൂചന. ഗദ്ദാഫിയുടെ സംസ്‌കാരസ്ഥലത്തു പിന്നീട് സ്മാരകങ്ങള്‍ ഉയരുന്നതു തടയാനായി മരുഭൂമിയിലെ അജ്ഞാതസ്ഥലത്തായിരിക്കും കബറടക്കം നടത്തുകയെനന്ന് ദേശീയ പരിവര്‍ത്തന സമിതിയെ അംഗം വെളിപ്പെടുത്തി.
അതേസമയം ഗദ്ദാഫിയുടെ കബറടക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഹസ്യമായി നടത്തുന്ന കബറടക്കചടങ്ങളില്‍ ഏതാനും പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്ന് മിസ്‌റാത്ത സൈനിക കൗണ്‍സില്‍ വക്താവ് ഇബ്രാഹിം ബെയ്ത് അല്‍ മാല്‍ അറിയിച്ചു.
വ്യാഴാഴ്ച കൊല്ലപ്പെട്ട ഗദ്ദാഫിയുടെയും മകന്‍ മുന്റാസിന്റെയും മൃതദേഹങ്ങള്‍ മിസ്‌റാത്ത നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഇറച്ചിക്കടയിലെ കോള്‍ഡ് സ്‌റ്റോറേജില്‍ ശീതീകരണമുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കാണാന്‍ ഇപ്പോഴും വന്‍ ജനക്കൂട്ടമാണെത്തുന്നത്.
Ousted Libyan leader Muammar Gaddafi will be buried on Tuesday in a secret desert grave, a National Transitional Council official said, ending a wrangle over his rotting corpse that led many to fear for Libya's governability.