കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില വീണ്ടും കൂട്ടാന്‍ നീക്കം

  • By Ajith Babu
Google Oneindia Malayalam News

Fuel Price
ദില്ലി: പെട്രോള്‍ വില വീണ്ടും കൂട്ടാന്‍ പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. ലിറ്ററിന് ഒരു രൂപ 82 പൈസ കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൂഡ് ഓയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വില വര്‍ദ്ധനയ്ക്ക് ന്യായമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ വര്‍ഷം നേരത്തെ രണ്ടു തവണ പെട്രോള്‍ വില കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ അഞ്ചു രൂപയാണ് ഒറ്റയടിക്ക് പെട്രോള്‍ വിലയില്‍ വര്‍ധിപ്പിച്ചത്. ഇതിന്റെ ആഘാതം മാറുംമുമ്പെയാണ് പുതിയ വിലവര്‍ദ്ധനയുടെ റിപ്പോര്‍ട്ടുകള്‍ വന്നിരിയ്ക്കുന്നത്.

ബാരലിന് 108 ഡോളറോളം എത്തിയ ക്രൂഡോയില്‍ വില വര്‍ധനയും രൂപയ്ക്ക് മൂന്നു മാസം മുന്‍പുണ്ടായിരുന്ന 46.50 രൂപ എന്നതില്‍ നിന്ന് 49 രൂപയില്‍ എത്തിയ മൂല്യശോഷണവുമാണ് ഇതിന് നിര്‍ബന്ധമാക്കുന്നതെന്ന് എച്ച്പിസിഎല്‍(ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ലിമിറ്റഡ്) ഡയറക്ടര്‍ ബി.മുഖര്‍ജി പറഞ്ഞു.

പ്രാദേശിക ലെവികള്‍ കൂടി പരിഗണിച്ചാല്‍ ലീറ്ററിന് 1.50 രൂപ നഷ്ടത്തിലാണ് നിലവില്‍ വില്‍പ്പനയെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വില തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്കു വിട്ടുകൊടുക്കാന്‍ 2010 ജൂണിലാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് ശേഷം അടിയ്ക്കടി പെട്രോള്‍ വില കൂടുന്നത് ജനങ്ങള്‍ക്കിടയില്‍ കടുത്തപ്രതിഷേധത്തിന് വഴിവച്ചിരുന്നു.

English summary
State-run Hindustan Petroleum Corp Ltd is considering a further increase in petrol prices this fortnight to cut down losses, its director of finance said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X